Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഇലക്‌ട്രോണിക് മാധ്യമങ്ങളെ പൊടിച്ച് കളയണം‘

‘ഇലക്‌ട്രോണിക് മാധ്യമങ്ങളെ പൊടിച്ച് കളയണം‘
, ചൊവ്വ, 25 ഫെബ്രുവരി 2014 (16:18 IST)
PTI
ഇലക്ടോണിക് മാധ്യമങ്ങള്‍ അപവാദ പ്രചാരണത്തില്‍ ഏര്‍പ്പെടുകയാണെന്നും ഇവയെ പൊടിച്ചു കളയണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ.

തിങ്കളാഴ്ച വൈകിട്ട് സ്വന്തം മണ്ഡലമായ മഹാരാഷ്ട്രയിലെ സോളാപുരില്‍ കോണ്‍ഗ്രസ് യോഗത്തില്‍ സംസാരിക്കുകയായിരുന്ന ഷിന്‍ഡെ. പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി ഷിന്‍ഡെ എത്തി.

കൂടുതല്‍ അടുത്ത പേജില്‍-


webdunia
PTI
താന്‍ മാധ്യമപ്രവര്‍ത്തനത്തെയല്ല, സോഷ്യല്‍ മീഡിയയെയാണ് വിമര്‍ശിച്ചതെന്ന് ഷിന്‍ഡെ പറഞ്ഞു.

കൂടുതല്‍ അടുത്ത പേജില്‍-


webdunia
PTI
ഇന്റലിജന്‍സ് വിഭാഗത്തിന്റെ ചുമതലയേറ്റതോടെ മാധ്യമങ്ങളില്‍ ചില മലിനമായ ഘടകങ്ങളുണ്ടെന്ന് തനിക്ക് അത് ബോധ്യപ്പെട്ടിരുന്നു. കഴിഞ്ഞ നാലു മാസമായി അവര്‍ പ്രചാരണം നടത്തുകയാണെന്നും ഷിന്‍ഡെ പറഞ്ഞു.

കൂടുതല്‍ അടുത്ത പേജില്‍-


webdunia
PTI
അപവാദ പ്രചാരണം നടത്തുന്ന ഇത്തരം മാധ്യമങ്ങളെ തകര്‍ക്കണമെന്നുമായിരുന്നു ഷിന്‍ഡെയുടെ പരാമര്‍ശം. ഷിന്‍ഡെയുടെ പ്രസ്താവനയ്‌ക്കെതിരെ ചില നേതാക്കള്‍ രംഗത്തെത്തി.

കൂടുതല്‍ അടുത്ത പേജില്‍-


webdunia
PTI
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മോശം പ്രകടനമായിരിക്കും കാഴ്ചവയ്ക്കുക എന്ന ദേശീയ പ്രദേശിക മാധ്യമങ്ങളുടെ സര്‍വെയാണ് ഷിന്‍ഡെയെ പ്രകോപിപ്പിച്ചതത്രെ.


Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam