Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹിന്ദുക്കള്‍ നിര്‍മ്മിച്ച് ഹിന്ദുക്കള്‍ സംരക്ഷിക്കുന്ന മുസ്ലീം പള്ളി

ഹിന്ദുക്കള്‍ പണികഴിപ്പിച്ച് ഹിന്ദുക്കള്‍ തന്നെ സംരക്ഷിക്കുന്ന മുസ്ലീം പള്ളിയെകുറിച്ച് കേട്ടിട്ടുണ്ടോ?

ഹിന്ദുക്കള്‍ നിര്‍മ്മിച്ച് ഹിന്ദുക്കള്‍ സംരക്ഷിക്കുന്ന മുസ്ലീം പള്ളി
പട്‌ന , ബുധന്‍, 6 ജൂലൈ 2016 (17:59 IST)
മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ പരസ്പരം കൊല്ലുകയും പോരടിക്കുകയും ചെയ്യുന്നവര്‍  ഇത്തരം വാര്‍ത്തകള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. ഹിന്ദുക്കള്‍ പണികഴിപ്പിച്ച് ഹിന്ദുക്കള്‍ തന്നെ സംരക്ഷിക്കുന്ന മുസ്ലീം പള്ളിയെകുറിച്ച് കേട്ടിട്ടുണ്ടോ? മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട ഇന്ത്യയിലല്ലാതെ മറ്റൊരിടത്തുമല്ല ഈ പള്ളി സ്ഥിതി ചെയ്യുന്നത്. 
 
ബിഹാറിലെ പട്‌നയില്‍ നയ ടോല എന്ന സ്ഥലത്താണ് ഒരു നൂറ്റാണ്ട് പഴക്കമുള്ള ബുദ്ധ വാലി എന്ന  ഈ മസ്ജിദ് ഉള്ളത്. പണ്ഡിറ്റ് ദാസി റാമാണ് ബുദ്ധ വാലി മസ്ജിദ് പണിതത്.അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പള്ളിയുടെ സൂക്ഷിപ്പും നടത്തിപ്പും തലമുറകള്‍ ഏറ്റെടുക്കുകയായിരുന്നു. 79കാരമായ പണ്ഡിറ്റ് രാജേന്ദ്ര ശര്‍മ്മയാണ് പള്ളിയുടെ ഇപ്പോഴത്തെ സൂക്ഷിപ്പുകാരന്‍.  
 
ദാസി റാമിന്റെ നാലാം തലമുറക്കാരനായ രാജേന്ദ്ര ശര്‍മ്മ ഹിന്ദു വിശ്വാസിയാണെങ്കിലും ദിവസവും രണ്ടു നേരം നിസ്‌കരിക്കാറുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ ദിവസവും പള്ളിയിലെത്താറുണ്ടെന്ന് രാജേന്ദ്ര പറയുന്നു. ബുധനാഴ്ചകളില്‍ പള്ളിയില്‍ നല്ല തിരക്കും അനുഭവപ്പെടും. പള്ളി നിര്‍മ്മിച്ച വര്‍ഷം കൃത്യമായി ഓര്‍മ്മയില്ലെങ്കിലും തന്റെ പിതാവ് പള്ളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എഴുതി സൂക്ഷിക്കാറുണ്ടായിരുന്നുവെന്ന് രാജേന്ദ്ര ശര്‍മ്മ പറയുന്നു. 
 
പള്ളിയ്ക്ക് സമീപം തന്നെ ഒരു അമ്പലവും ഉണ്ട്. ഈ അമ്പലത്തിലെയും നിത്യ സന്ദര്‍ശകനാണ് രാജേന്ദ്ര. സമൂഹത്തിന്റെ നാനാ തുറയിലുള്ളവര്‍ ബുദ്ധ വാലി പള്ളിയില്‍ എത്താറുണ്ടെന്നും മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ പള്ളിയെന്നുമാണ് പള്ളി ഇമാം ഹാഫിസ് ജാനേ അലാം പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമാവാസിയും പൌര്‍ണമിയും മാറിമാറിവരും - അതുകൊണ്ട് നിങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങളുണ്ടാകും?