Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്നിനിക്കാണും

സ്വാമി

എന്നിനിക്കാണും
എന്നിനിക്കാണുമെന്‍ സബീറേ
എന്‍റെ ഖല്‍ബിലെ പൊന്നായ
നിന്നെ എന്നിനിക്കാണുമെന്നു
ഞാന്‍ ചിന്തിച്ചിടുന്നു...

മൊഞ്ചുള്ള പെണ്ണേ
യെന്നു വിളിച്ചുകൊണ്ടെ--
പ്പൊഴുമെന്‍ പിന്നാലെ
ഓടിയെത്തീടുമെന്‍ സബീറേ...

സൌദിയിലേക്കു പോയാ-
ലെന്നെയോര്‍ക്കുമെന്ന്
ഞാനുറപ്പായി നിനയ്ക്കവേ
ഞാനിരിക്കുന്നിവിടിനിയും...

താനത്തറുപൂശിത്തന്നെ വരു-
മെന്നു ഞാന്‍ മോഹിക്കില്ലിനി
ഇവിടെത്തിരികെ വന്നാലും
എന്നെക്കാണാനായ് എത്തേണമേ..


Share this Story:

Follow Webdunia malayalam