ആദ്യമായി ഈ പടവുകള്‍ കയറിയത് ഞാനോര്‍ക്കുകയാണ്.
അകലങ്ങളില്‍ നിന്നു വന്ന് അറിയാത്ത നമ്മള്
ഒരു കൂട്ടില്‍ ഒന്നിക്കുകയായിരുന്നു.
അണയാത്ത സുഹൃദ്ബന്ധങ്ങള്‍ നേടി.
പഠനവും കളിചിരിയുമായി നാള്‍വഴി കടന്നുപോയി.
ഹൃദയത്തില്‍ വിടരുന്ന സ്വപ്നങ്ങളുമായി ഞാന്‍ സഞ്ചരിച്ചു.
അന്തരംഗങ്ങളില്‍ ധന്യാശയുടെ ദീപം മാത്രം.
പരിഭവവും പരാതികളും ഇല്ലാത്ത കലാലയ ജീവിതം
പക്ഷേ കാലം അതിനെ അണച്ചു.
അവിടെ ഓരോന്നും തമാശകളായി, ഓര്‍മ്മകളായി
ഈ ചുവരുകള്‍ എനിക്ക് സ്വന്തമായിരുന്നു.
പക്ഷേ അന്യമാകാന്‍ സമയമായി.
വിടപറയാന്‍ നേരമായി.
കാലം നല്കിയ സൌഹൃദങ്ങള്‍
ഇനി എത്രനാള്‍.....
ഓരോ ദിനങ്ങള്‍ എണ്ണുമ്പോഴും
മനസ്സില്‍ നൊമ്പരം മഴയായി.
കലാലയമെന്ന നഷ്ടസ്വപ്നത്തിന്റെ ബാക്കിപത്രമായി
ഇനി ഞാന്‍ ഇവിടെ......