Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിയുടെ പെരുന്തച്ചന്‍

ജി ശങ്കരക്കുറുപ്പ്

ജിയുടെ പെരുന്തച്ചന്‍
ജിയുടെ പെരുന്തച്ചന്‍

ആരു വിശ്വസിക്കും കൈ-
പ്പിഴയല്ലാതെ, ന്നെത്ര
പേരുരച്ചാലും? തന്ത-
യിതു ചെയ്യുമോ നാനീ?

ആ മകനെനിക്കൂന്നു-
വടിയായിരുന്നേനേ,
ഭീമമാമപമൃതി
പിണയാതിരുന്നെങ്കില്‍!

""പിണയ്ക്കാതിരുന്നെങ്കി''-
ലെന്നു ഹാ, തിരുത്തുന്നു-
ണ്ടുണരുന്നൊരെന്നന്ത-
ക്കരണം കൂടെക്കൂടെ,

ആരു വിശ്വസിക്കും കൈ-
പ്പിഴയല്ലാതെന്നെത്ര
പേരുരച്ചാലും തന്തയ്-
ക്കിതു ചെയ്യുവാനാമോ?

അടിക്കുന്നുണ്ടെന്നാലു-
മെന്‍നെഞ്ചിലാരോ കൊട്ടു-
വടികൊണ്ടിപ്പോളേതോ
കൂരാണിയിളക്കുവാന്‍.


""പൊടിയോ മറ്റോ വീണോ
കണ്ണി?-ലിന്നെന്താ വെള്ളം
പൊടിയാന്‍? ചൂല്‍ കാണിച്ചി-
ട്ടേറെനാളായീ മച്ചീല്‍!''


മുറുക്കാന്‍ ചതകല്ലില്‍
വെച്ചിടിക്കുമ്പോള്‍ "നാനി'
മുറിച്ചൂ പെരുംതച്ചന്‍-
തന്‍െറയീ മനോരാജ്യം.

Share this Story:

Follow Webdunia malayalam