പ്രണയഗാനങ്ങള്‍ രചിക്കാന്‍ പി.ഭാസ്കരന് ഒരു പ്രത്യേക വൈഭവമുണ്ട്.... പ്രണയത്തിന്‍റെ നിറഭേദങ്ങല്‍ അനുഭവിപ്പിക്കുന്ന രചനാഗുണമാണ് പി.ഭാസ്കരനെ മറ്റ് ഗാനരചയിതാക്കളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്
പി.ഭാസ്കരന്‍ രചിച്ച ഗാനം പാടുന്നത് ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസും ജാനകിയും ചേര്‍ന്നാണെങ്കിലോ ?. അത് ഒരു നാദ വിസ്മയം തന്നെ ആയിരിക്കും.അത്തരമൊരു ഗാനം കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലുണ്ട്. സംഗീതം പകര്‍ന്നിരിക്കുന്നത് ബി.എചിദംബരനാഥാണ്.
കുങ്കുമപ്പൂവുകള്‍ പൂത്തു - എന്‍റെ
തങ്കക്കിനാവിന്‍ താഴ് വരയില്‍ (കുങ്കുക...)
മാനസമാം മണി മുരളി - ഇന്നു
മാദക സംഗീതമരുളീ..
പ്രണയസാമ്രാജ്യത്തിന്‍
അരമന തന്നില്‍
കനകത്താല്‍ തീര്‍ത്തൊരു
കളിത്തേരിലേറി
രാജകുമാരന്‍ വന്നു ചേര്‍ന്നു (കുങ്കുമ..)
മുന്തിരി വീഴുന്ന വനിയില്‍ - പ്രേമ
പഞ്ചമി രാത്രിയണഞ്ഞു
മധുരപ്രതീക്ഷതന്‍
മാണിക്യക്കടവില്‍
കണ്ണിനാല്‍ തുഴയുന്നു
കളിത്തോണിയേറി
രാജകുമാരി വന്നു ചേര്‍ന്നു (കുങ്കുമ...)