കുത്തിയെടുക്കുക അച്ചുതാ മറ്റൊന്നിനാല്‍
കാലടിയില്‍ത്തറഞ്ഞതിനെ
മുള്ളു് രണ്ടുമെറിഞ്ഞുകളഞ്ഞു
താണ്ടണം പിന്നെയീ ജീവിതപ്പാത.
തലതിരിഞ്ഞൊരു ചോദ്യചിഹ്നമായ്
ക്കാലം തുറുകണ്ണു കാട്ടിടുന്പോള്‍
കണ്ണുനീര്‍ത്തുള്ളിയൊന്നില്‍ യമുനയെ
ച്ചേര്‍ത്തൊരുകൊതുന്പുവള്ളമിറക്കുക
പാടിയ വേണുഗാനങ്ങളെല്ലാം മറക്കുക
കളിച്ച രാസക്കളികളെല്ലാം മറക്കുക
ഉണ്ട വെണ്ണയുംപാച്ചോറും മറക്കുക
വനയവനികയ്ക്കുള്ളില്‍ മറവാന്‍ നടക്കുക
വാ മുറുക്കി വലിച്ചു നടക്കുവിന്‍
നട മടക്കുവാനായ് നിതരാം നടക്കുവിന്‍
നടന്ന വഴി മായ്ച്ചു നടക്കുവിന്‍.
നട വിട്ടു പെരുംനട പൂകുവിന്‍
ചാര്‍ത്തുവതാരന്തിമേഘത്തിനു മഞ്ഞത്തുകിലാട
മയിലിനു നല്‍കുവതാരു പീലിത്തിരുത്തൂവല്‍
ചുംബനമാരുടെയേറ്റു വിരിയുന്നിതു നീര്‍ക്കടന്പ്
സ്യമന്തകമണിക്കുജ്വലശോഭയേകുന്നതാര്‍
കാല്‍പ്പെരുവിരലില്‍ മുദ്ര പതിക്കുവാന്‍ നേരമായ്
രാധയെ കൂട്ടാതെ പോകുവിന്‍ കാട്ടിലേക്കച്ചുതാ
സമയമായ്, വേടനു ഞാണ്‍ വലിക്കുവാന്‍ സമയമായ്.