നിലാവിന്‍റെ അനന്തതയിലേക്കലിഞ്ഞു ചേരുവാന്‍
എനിക്കൊരു സ്വപ്നമുണ്ട്
അതിനെനിക്കൊരു ഗാനമുണ്ട്
കിനാവിന്‍റെ അപാരതയിലേക്കെത്തി നോക്കുവാന്‍
എനിക്കൊരു കഥയുടെ ചിറകുണ്ട്
കറുത്തപാതയില്‍ വെളിച്ചമായി പൊലിയുവാന്‍
കൊഴിഞ്ഞു വീഴുമൊരു തൂവലുണ്ട്
കാരമുള്ള് തറഞ്ഞ് തറഞ്ഞ് കയറുമീ ഹൃദയത്തില്‍
മൃദുപാദമുയര്‍ത്തി നീയമര്‍ത്തി ചവിട്ടവേ
ഓര്‍ക്കുമാറുണ്ടാ ഗാനവും കഥയും ഞാന്‍
നിലാവിന്‍റെ അനന്തതയിലേക്കലിഞ്ഞു ചേരുവാന്‍
എനിക്കൊരു പുഴ കടക്കണം,
നാഴിക മണി മുഴക്കണം,
സ്വര്‍ഗ ദൂതനില്‍ വിശ്വസിക്കണം.