Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിശാഗന്ധി

കവിത ഡൊ നിസരി വിജയകുമാര്‍

നിശാഗന്ധി
നിശീഥിനിയില്‍, ഈ നിലാവില്‍
ചിരി തൂകുന്ന വയലേലകളിലെ
ഉഴുതുമറിച്ചിട്ട മണ്‍കട്ടകള്‍ക്ക്
നെടുവീര്‍പ്പുകളുടെ ദിനങ്ങളായിരുന്നു.

അങ്ങുകിഴക്ക് തെങ്ങോലത്തുമ്പിന്‍ മറവില്‍,
നിന്‍റെ സ്പര്‍ശ്ശമേറ്റ് അവയും തിളങ്ങിയോ?

മറ്റൊരു പൂര്‍ണ്ണേന്ദുവെപ്പോലെ.
ഈമലകളും പുഴകളും കടന്ന് വന്നെത്തിയ
ഇളംകാറ്റിന്‍റെ തണുത്തുറഞ്ഞ കൈകളിലെ
പാലയും ഇലഞ്ഞിയും പൊഴിഞ്ഞപ്പോള്‍,
ഒഴുകിയെത്തിയതാണോ ഈ സുഗന്ധം?

രാത്രിയുടെ യാമങ്ങളില്‍നിന്നെകാത്തിരുന്ന-
നിശാഗന്ധിക്കെന്തേ വിരഹം?
ഒരു നിശാശലഭമെങ്കിലും വന്നിരുന്നെങ്കില്‍,
ഞാന്‍ കാത്തുവച്ച മധുനുകരാന്‍

നീ വരുമെന്നെന്‍ മനം തുടിച്ചുവോ?
നിലാവില്‍ കുളിച്ച മലരുകള്‍
ഈ ഇരുണ്ട രാത്രികളില്‍ എന്നും ശുഭ്രമായിരിന്നു.
അതു നിന്‍റെ കറയറ്റ മനമോ?
അകതാരിലെരിയുന്ന കനവിന്‍റെ നിറമോ?

പകലൊരുക്കിയ മഴവില്ലിനേഴുവര്‍ണ്ണം!
ഋതുവൊരുക്കിയ വസന്തങ്ങള്‍ക്കും ഏഴുവര്‍ണ്ണം!
നിന്‍റെ നിറമെന്തേ ധവളം ശോഭം?
ശ്യാമവര്‍ണ്ണമായ ഗന്ധര്‍വ്വരാത്രിയില്‍
ആയിരം വര്‍ണ്ണങ്ങളലിഞ്ഞു ചേര്‍ന്നതോ?
ആയിരം സ്വപ്നങ്ങളുലര്‍ഞ്ഞുണര്‍ന്നതോ?

എങ്കിലും നിശാന്ധീ നിന്നെയും കാത്തീ ശ്യാമരാത്രിയി-
ലൊഴുകുന്ന പൂനിലാവും ശലഭങ്ങളും തന്നൊരു-
പരാഗരേണുവെ മറക്കാനാകുമോ?
നിനക്കോമനിക്കാന്‍, താരാട്ടുപാടാന്‍



Share this Story:

Follow Webdunia malayalam