ഗ്രൂപ്പ്
1 എ.കെ.ജി സെന്‍ററിലെ അലമാരയിലെ ‘ മൂലധനം‘ ഇപ്പോള്‍ ചിതലുകള്‍ തിന്നാറില്ല. ചിതലുകള്‍ക്കിടയില്‍ ഇപ്പോള്‍ ഗ്രൂപ്പുകള്‍ ഉണ്ടായിരിക്കുന്നു.
2 ആധുനികന്‍
അമ്പലവും പള്ളിയും പൊളിക്കാനാണ് ഇറങ്ങിയത്. കറുത്ത പൂച്ച കുറുകെ ചാടിയതു കൊണ്ട് തിരിഞ്ഞു നടന്നു
3 സംതൃപ്തന്‍
രാവിലെ കമ്പ്യൂറില്‍ ചായ തെളിഞ്ഞു. അതിനാല്‍ ബ്രേക്ക് ഫാസ്റ്റ് കഴിച്ചില്ല.
ചാറ്റിംഗ് പൂര്‍ത്തിയായി. ഇനിയൊന്നും സംസാരിക്കാനില്ല
രാത്രിയില്‍ മോണിട്ടറില്‍ ബ്രിട്ടണിയുടെ ഫോട്ടോ. ഭാര്യ അപ്പുറത്തെ മുറിയില്‍ കിടന്നുറങ്ങുന്നു