ഓര്‍മ്മക്കു താലോലിക്കാന്‍
(14 വരികള്‍ )
കേവലമൊരു കാലിച്ചെറുക്കന് ഞാനെന്നിട്ടും
കേശവ, നീയെന്തൈന്നെയിത്രമേല്‍ സ്നേഹിക്കുവാന്‍
നാഭിയിലൊരിത്തിരി കസ്തൂരി നിക്ഷേപിച്ചു
നായാടപ്പെടാന് വിട്ട മാനല്ലി ഞാനെന്‍ കൃഷ്ണ!
പാട്ടിലൊരല്പം പൂന്തേന്‍ കലര്‍ത്തിയ സ്വാതന്ത്ര്യ
കൂട്ടിലെ മൂളാന്‍ വിട കിളിയല്ലി ഞാന്‍ കൃഷ്ണ !
എങ്കിലും വിഫലമല്ലെന് ജ-ന്മം ഭവാനെന്റെ
സങ്കടച്ചിന്തിന് മന്ദ്രശ്രുതിയായ് മുഴങ്ങുമ്പോള്‍
ഓര്‍മ്മയ്ക്കു താലോലിക്കാന്‍, മുകിലേ ഭവാനിന്ദ്ര-
കാര്മുകമേന്തി ചേലില് വന്നണയാറുണ്ടിന്നും
ഇടയക്കിടാങ്ങള്‍ നാം പൈക്കളെ മേയ്ക്കുമ്പോല് നി
ന്നുടലിന്നഴകൂറ്റി കുടിക്കാന്‍ താഴത്തേക്ക്
വരുമാറില്ലേ മെല്ലെ ഗഗനം പണ്ടാ വൃന്ദാ-
വനസീമയിലോളം യമുനക്കൈയും നീട്ടി?.