Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുഹൃത്തിനോട്

വേണു നമ്പ്യാര്‍

സുഹൃത്തിനോട്
നോട്ടക്കുറവിനാല്‍ മുക്കായി മാറും
തനിത്തങ്കപ്പതക്കം നീ
ഉണ്മക്കുവേണ്ടിയുണ്മയെത്തേടാം
തേടരുതൊന്നും നമുക്കായ്

അര്‍ത്ഥപൂര്‍ത്തിക്കായ് ക്ഷണത്തി
ലകറ്റണൊ സ്നേഹത്തെ
പൂര്‍ത്തിയാകാത്തൊരു
ചിത്രമാകട്ടെ ജീവിതം

യവ്വനയുക്തരാം മക്കളെ
ഹോമിച്ചൊരു യയാതിയെപ്പോല്‍
നീ നീട്ടിവെക്കുന്നതു
മരണമൊ ജീവിതമൊ

സുഹൃത്തെ, ശ്രവിക്കാമൊരു
പനിനീര്‍പ്പൂവിതള്‍സുവിശേഷം
ഒഴുകിപ്പരക്കും നിശ്ശബ്ദത
തന്‍ ലയപരിമളം
മുള്ളുകള്‍ക്കിടയിലും പുഞ്ചിരി
തൂകുമാസൌഹൃദം
മൃതിയിലും മണം മണ്ണിനു
കൈമാറുമൌദാര്യം

പാന്ഥര്‍ കാര്‍ക്കിച്ചുതുപ്പും
കഫത്തുണ്ടുകളേറ്റുവാങ്ങും
പാതയോരത്തെ ചളിക്കുളം നീ
അന്ധമായ് സ്നേഹിപ്പവര്‍ക്കു
കാട്ടിക്കൊടുക്ക നീ രഹസ്യമായ്
നീലവാനിന്‍ൈെ ശാലീനത

പാടാവതല്ല സത്യ,മതിനാല്‍,
സ്നേഹിതാ, പാടുകയാണ,തിലേക്കു
നയിച്ചിടും നുണകള്‍
ശീര്‍ഷാസനക്കനവുകള്‍.

Share this Story:

Follow Webdunia malayalam