നീ തന്ന മയില്‍പ്പീലി
പെറ്റുപെരുകുന്നു
മാനം കാണാതെ മനസ്സറിയാതെ
മരണം കടക്കുന്നു
ഒരു ചിറകടിയൊച്ച
മരണം മറഞ്ഞു നില്‍ക്കുന്നു
എന്‍റെ ഹൃദയം പിളര്‍ന്ന്
ചോര കുടിച്ച്
നീ ദാഹമകറ്റി
നിന്‍റെ വിഷാദ കവിതകള്‍
ഞാന്‍ തിന്നു തീര്‍ത്തു
ഒടുവില്‍
ഒറ്റപ്പെടുത്തി നീ കടന്നു.
ഒളിയമ്പാല്‍
എന്‍റെ അന്ത്യവും ഉറപ്പാക്കി.
നിന്‍റെ കണ്ണുകള്‍ എന്നെ ചുംബിക്കുന്നു
എന്‍റെ മനസ്സ്
മഞ്ഞുമലയില്‍ ഒളിപ്പിക്കുന്നു
എന്‍റെ കണ്ണുകള്‍ ചൂഴ്ന്ന്
നക്ഷത്രങ്ങളാക്കുന്നു
എന്‍റെ ഹൃദയം
കളിപ്പാട്ടമാക്കുന്നു.
നിനക്ക് പരിഹാസം
നിന്‍റെ കരിവളകള്‍
പൊട്ടിച്ചിരിക്കുന്നു
ഇനി നമുക്ക് മരിക്കാം.