ഒരു നിലാ വര്‍ഷമായ്
പൊലിഞ്ഞൊരെന്‍ കനവുകള്‍
കനവുകല്‍, തീ നാമ്പുകള്‍
മൂര്‍ത്ത കുന്തമുനകള്‍
ആഴ്ന്നിറങ്ങി എന്‍
ജീവരക്തം കുടിക്കുന്നു
പൊലിഞ്ഞുപോയ് ഒരു
മാത്ര ഓര്‍മ്മകള്‍
ഇനി നഷ്ടസ്വപ്നങ്ങളെന്‍
ചില്ലുവാതിലില്‍ മുട്ടിവിളിക്കുമോ?
ഒരു നേര്‍ത്ത തൂവലായ്
കാറ്റിന്‍ സഖിയായ് ആരും
പറക്കുമോ ?
അറിയുകയില്ല ഞാന്‍
ഭൂവിലേക്കെങ്ങുമോ
ഒടുവിലീ കാറ്റിനും വേണ്ടാതെയാകുമോ ?