ഇന്ന് തൃശൂര്‍ നഗരത്തെ ആഹ്ലാദപ്പൊലിമയിലാറാടിക്കുന്ന പൂരദിനം. ആലവട്ടവും വെഞ്ചാമരവും അലങ്കാരങ്ങളാക്കിയ ഗജവീരന്മാരും പഞ്ചവാദ്യവുമെല്ലാം സൃഷ്ടിക്കുന്ന ഒരു മായിക പ്രപഞ്ചത്തിലേക്കാണ് പൂര പ്രേമികള്‍ ചെന്നിറങ്ങുന്നത്. പൂരത്തിനു ദിവസങ്ങള്‍ക്ക് മുന്നേ തൃശൂര്‍ പട്ടണമാകെ പൂരത്തിരക്കുകളില്‍ മുങ്ങുന്നു.