ഒരു ദിവസം മുഴുവന്‍ ജോലിചെയ്ത ക്ഷീണം സുഖകരമായ ഒരു ഉറക്കത്തിലൂടെ പരിഹരിക്കാന്‍ സാധിക്കും. കിടപ്പിന്റെ ദിശ ശരിയല്ല എങ്കില്‍ ഉറക്കം മാത്രമല്ല ആരോഗ്യം കൂടി തകരാറിലാവാനും സാധ്യതയുണ്ട്.
ഭാരതീയ ശാസ്ത്ര വിധി പ്രകാരം കിഴക്കോട്ടും തെക്കോട്ടും തലവച്ച് ഉറങ്ങുന്നതാണ് ഉത്തമെമെന്ന് പറയുന്നു. ഈ ദിക്കുകള്‍ക്ക് എന്താണ് ഇത്ര സവിശേഷതയെന്നും നാം ചിന്തിച്ചേക്കാം. കിഴക്ക് ദിക്ക് ദേവന്‍മാരുടെയും തെക്ക് ദിക്ക് പിതൃക്കളുടേതുമാണ് എന്നാണ് വിശ്വാസം. പടിഞ്ഞാറ് ഋഷിമാരുടെ സ്ഥാനമാണ്. എന്നാല്‍, വടക്ക് ദിക്ക് പ്രത്യേകിച്ച് ആരുടെയെങ്കിലും സ്ഥാനമായി കരുതുന്നില്ല.
അതായത് കിഴക്ക് ദിക്കിലേക്ക് തലവച്ച് കിടന്നാല്‍ ദേവ പ്രസാദവും തെക്ക് ദിക്കിലേക്കാണെങ്കില്‍ പിതൃ കടാക്ഷവും ഉണ്ടാവുമെന്ന് സങ്കല്‍പ്പം. ഈ ഭാഗങ്ങളിലേക്ക് കാല്‍ വച്ച് കിടക്കുകയുമരുത് എന്ന് ശാസ്ത്രം നിഷ്‌കര്‍ഷിക്കുന്നു.