Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേവാലയങ്ങള്‍ വിദ്യാലയങ്ങളാവണം

ദേവാലയങ്ങള്‍ വിദ്യാലയങ്ങളാവണം
, ചൊവ്വ, 18 ഡിസം‌ബര്‍ 2007 (12:32 IST)
പ്രധാന ദേവാലയങ്ങളെല്ലാം വിദ്യാലയങ്ങളാവണം എന്നും അവയ്ക്ക് ചുറ്റും പൂന്തോട്ടങ്ങളും നല്ല വൃക്ഷങ്ങളും നട്ടുപിടിപ്പിക്കണമെന്നും അവിടെ ജനങ്ങള്‍ക്ക് കാറ്റുകൊള്ളാന്‍ ഇരിപ്പിടങ്ങള്‍ ഉണ്ടാവണമെന്നും അവിടെ വായനശാലകള്‍ തുറന്ന് എല്ലാ മതഗ്രന്ഥങ്ങളും സമാഹരിക്കണമെന്നും ആഗ്രഹിച്ച ആളാണ് ശ്രീനാരായണ ഗുരു.

ക്ഷേത്രം വിശുദ്ധിയുള്ള സ്ഥലമാണ്. അവിടെ ആളുകള്‍ വരുമ്പോള്‍ അവരുടെ മനസ്സില്‍ സദ് വിചാരം ഉണ്ടാവും. ആരോഗ്യം വര്‍ദ്ധിക്കും. അത് സമൂഹത്തിന് ഗുണം ചെയ്യും.

ബിംബാരാധന അന്ധവിശ്വാസം ഉണ്ടാക്കും എന്ന് ഒരു പത്രാധിപര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ആളുകള്‍ അമ്പലത്തില്‍ പോകുമ്പോള്‍ ബിംബത്തെ കുറിച്ചല്ല ഈശ്വരനെ കുറിച്ചാണ് ചിന്തിക്കുക. നിങ്ങളെ പോലുള്ളവര്‍ പറഞ്ഞു കൊടുത്താലേ ബിബത്തെ ഓര്‍ക്കൂ എന്നും അവരെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കരുത് എന്നുമായിരുന്നു ഗുരുദേവന്‍റെ മറുപടി.

ക്ഷേത്രങ്ങള്‍ ഗുരുവിന്‍റെ ലക്‍ഷ്യമായിരുന്നില്ല - വഴി മാത്രമായിരുന്നു. ജനങ്ങളിലെ വിശ്വാസത്തെ ഊട്ടിയുറപ്പിച്ച് അവ അറിവാക്കി മാറ്റുക എന്നതായിരുന്നു ഗുരുവിന്‍റെ ചിന്താഗതി. അങ്ങനെ രണ്ട് തരം പ്രതീകങ്ങള്‍ ഗുരു പ്രതിഷ്ഠിച്ചു. പിന്നെ ഇതൊന്നുമില്ലാത്ത ഒരു അദ്വൈത സങ്കല്‍പ്പവും അദ്ദേഹം പ്രതിഷ്ഠിച്ചു. ശിവഗിരി, മുരുക്കും‌പുഴ, കാരമുക്ക്, കളവം‌കോട്, പ്ലാവഴികം എന്നിവിടങ്ങളില്‍ കൂടി പോയി ആലുവയിലാണ് അരുവിപ്പുറത്തു നിന്നുള്ള യാത്ര അവസാനിപ്പിച്ചത്.

ക്ഷേത്രങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവാക്കരുതെന്നായിരുന്നു ഗുരുവിന്‍റെ ചിന്താഗതി. നാം അറിയാത്തതൊന്നും ഇവിടെയില്ല. എന്നാല്‍ അജ്ഞാനം മൂലം അറിഞ്ഞത് സ്വയം മനസ്സിലാക്കാന്‍ കഴിയുന്നില്ല. അറിവ് അനന്തമായതു കൊണ്ട് അതിനെ ആരും അറിയുന്നില്ല എന്നതാണ് വിചിത്രം എന്നും ഗുരുദേവന്‍ പറയുന്നു.

Share this Story:

Follow Webdunia malayalam