Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വാമി വിവേകാനന്ദന്‍റെ വചനങ്ങള്‍

ഓരോ ആത്മാവും ദിവ്യമാണ്.

സ്വാമി വിവേകാനന്ദന്‍റെ വചനങ്ങള്‍
ഭാരതത്തിന്‍റെ ആത്മീയ തേജസ്സായ സ്വാമി വിവേകാനന്ദന്‍റെ ചില മഹദ് വചനങ്ങള്‍;


ആദ്യം നമുക്ക് ഈശ്വരന്‍മാരാകാം. എന്നിട്ട് മറ്റുളളവരെ ഈശ്വരനാകാന്‍ സഹായിക്കാം.

ഓരോ ആത്മാവും ദിവ്യമാണ്.
ആന്തരികവും ബാഹ്യവുമായ പ്രകൃതിയെ സംയമനം ചെയ്ത് അവനവന്‍റെയുളളിലെ ദിവ്യത്വത്തെ തിരിച്ചറിയുക .

ലോകമതങ്ങളെല്ലാം പ്രഹസനങ്ങളായി ക്കഴിഞ്ഞു. വേണ്ടത് നിഷ്ക്കാമവും നിസ്വര്‍ത്ഥവുമായ സ്നേഹമാണ്. അത്തരം സ്നേഹം, ഓരോ വാക്കിനെയും ഇടിമുഴക്കത്തിന് തുല്യം ശക്തിയുളളതാക്കും.

ഞാന്‍ ആയിരം പ്രാവശ്യം ജനിച്ചു കൊളളട്ടെ. ആയിരം തവണ ദുരന്തങ്ങളിലൂടെ കടന്നുപോയ്ക്കൊട്ടെ കാരണം ഓരോ ജന്മത്തിലും എനിക്ക് കടന്നു പൊയ്ക്കോട്ടെ കാരണം ഓരോ ജന്മത്തിലും എനിക്ക് എല്ലാ ആത്മാക്കളിലും കൂടികൊളളുന്ന ആ മഹാശക്തിയെ ആരാധിക്കാന്‍ കഴിയുമല്ലോ.

ആരെയും വിധിക്കരുത്. കഴിയുമെങ്കില്‍ സഹായിക്കുക. ഇല്ലെങ്കില്‍ കൈകൂപ്പി വന്ദിക്കുക.

ᄋസ്വന്തം ഇച്ഛ എന്നൊന്നില്ല.എല്ലാം കാര്യകാരണബന്ധിതമാണ്. പക്ഷേ ഇച്ഛയ്ക്ക് പുറകില്‍ മറ്റൊന്നുണ്ട്. അത് സ്വതന്ത്രമാണ്.

ᄋനശ്വരമായതൊന്നിനും ഇളക്കാന്‍ കഴിയാത്തവനാണ് അനശ്വരന്‍

ᄋസത്യത്തെ നൂറ് രീതിയില്‍ അവതരിപ്പിക്കാം, അവയൊരൊന്നും സത്യമായിരിക്കും.

ᄋവിശക്കുന്ന കുഞ്ഞിന്‍റെയും ദുഃഖിതയായ വിധവയുടെയും കണ്ണുനീര്‍ തുടയ്ക്കാന്‍ പര്യാപ്തമല്ലാത്ത ഒന്നും എന്‍റെ മതമല്ല.



Share this Story:

Follow Webdunia malayalam