ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാമത്തെ ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സ് ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ തകര്‍ച്ച. 52 റണ്‍സ് എടുക്കുന്നതിനിടയില്‍ നാല് വിക്കറ്റുകള്‍ ഓസീസിനു നഷ്ടമായി. 516 റണ്‍സിന്‍റെ വിജയ ലക്‍ഷ്യം ആണ് ഇന്ത്യ എതിരാളികള്‍ക്ക് നല്‍കിയത്
ഓപ്പണര്‍മാരായ മാത്യൂ ഹെയ്‌ഡനെയും സൈമണ്‍ കാറ്റിച്ചിനെയും മൈക്ക് ഹസിയേയും പുറത്താക്കിയത് ഇന്ത്യന്‍ സ്പിന്നറായ ഹര്‍ഭജന്‍ സിംഗായിരുന്നു. ഹെയ്‌ഡനെ 29 റണ്‍സില്‍ നില്‍ക്കെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ ഹര്‍ഭജന്‍ 20 റണ്‍സ് എടുത്ത കാറ്റിച്ചിനെ തെന്‍ഡുല്‍ക്കറുടെ കയ്യിലും എത്തിച്ചു.
ഒരു റണ്‍സ് എടുത്ത മൈക്കല്‍ ഹസിയെയും വിക്കറ്റിനു മുന്നില്‍ കുരുക്കിയത് ഹര്‍ഭജനായിരുന്നു. തൊട്ടു പിന്നാലെ ഒരു ഗംഭീരമായ പന്തില്‍ ഇഷാന്ത് ശര്‍മ്മ റിക്കി പോണ്ടിംഗിനെയും മടക്കിയതോടെ ഓസീസ് തകര്‍ച്ചയിലായി. ഇഷാന്തിന്‍റെ പന്ത് വിക്കറ്റില്‍ കൊള്ളുമ്പോള്‍ രണ്ടായിരുന്നു പോണ്ടിംഗിന്‍റെ സ്കോര്‍.
നേരത്തെ രണ്ടാം ഇന്നിംഗ്സ് ബാറ്റ് ചെയ്ത ഇന്ത്യ 314 റണ്‍സിനു ഡിക്ലയര്‍ ചെയ്ത ശേഷം എതിരാളികളെ ബാറ്റിംഗിനായി അയയ്ക്കുക ആയിരുന്നു. ഗൌതം ഗംഭീര്‍ കണ്ടെത്തിയ 104 റണ്‍സും സെവാഗ് കണ്ടെത്തിയ 90 റണ്‍സും ധോനിയുടെ 68 റണ്‍സും ആയിരുന്നു രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയ്ക്ക് തുണ.