'ഇനിയും എത്ര അവസരങ്ങള്‍ കൊടുക്കും? ബിസിസിഐയ്ക്ക് മതിയായില്ലേ?' ക്ഷോഭിച്ച് ഇന്ത്യന്‍ ആരാധകര്‍, പുജാരയ്ക്കും രഹാനെയ്ക്കുമെതിരെ വ്യാപക വിമര്‍ശനം

Webdunia
തിങ്കള്‍, 3 ജനുവരി 2022 (20:55 IST)
ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ചേതേശ്വര്‍ പുജാരയുടേയും അജിങ്ക്യ രഹാനെയുടേയും റോളുകള്‍ ചോദ്യം ചെയ്യപ്പെടുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ മോശം പ്രകടനമാണ് ഇരുവര്‍ക്കുമെതിരെ ആരാധക രോഷം ഉയരാന്‍ കാരണം. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രഹാനെയേയും പുജാരയേയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. 
 
തുടര്‍ച്ചയായി ഇരുവര്‍ക്കും അവസരം നല്‍കുന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി മോശം ഫോമില്‍ നിന്ന് കരകയറാന്‍ പറ്റാത്ത ഇരുവരേയും മാറ്റിനിര്‍ത്താന്‍ ബിസിസിഐ എന്തുകൊണ്ട് മടിക്കുന്നു എന്നാണ് പ്രധാന ചോദ്യം. 
 
കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഇരുവരുടേയും ടെസ്റ്റ് കരിയറിലെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ആരാധകരുടെ വിമര്‍ശനങ്ങളില്‍ കാമ്പുണ്ടെന്ന് വേണം കരുതാന്‍. 19 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 25.52 ശരാശരിയില്‍ വെറും 868 റണ്‍സാണ് പുജാര കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നേടിയത്. രഹാനെയുടെ കണക്കുകള്‍ അതിനേക്കാള്‍ മോശമാണ്. 18 ടെസ്റ്റുകളില്‍ നിന്ന് 24.22 ശരാശരിയോടെ വെറും 751 റണ്‍സ് ! ഇവരേക്കാള്‍ മികവ് പുലര്‍ത്തുന്ന ഹനുമ വിഹാരിയേയും ശ്രേയസ് അയ്യരിനേയും ടെസ്റ്റ് ടീമില്‍ സ്ഥിരമാക്കണമെന്നാണ് ആരാധകരുടെ ആവശ്യം. 
 
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ പുജാര മൂന്ന് റണ്‍സെടുത്ത് പുറത്തായപ്പോള്‍ രഹാനെ ഗോള്‍ഡന്‍ ഡക്കായി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭിന് ഇത് രണ്ടാമത്തെ ജീവിതമാണ്, ഒരു കീപ്പറെന്ന നിലയിൽ ആ കാൽമുട്ടുകൾ കൊണ്ട് കളിക്കുന്നത് തന്നെ അത്ഭുതം: പാർഥീവ് പട്ടേൽ

നിന്നെ ഹീറോ ആക്കുന്നവർ അടുത്ത കളിയിൽ നിറം മാറ്റും, ഇതൊന്നും കാര്യമാക്കരുത്: ധോനി നൽകിയ ഉപദേശത്തെ പറ്റി സിറാജ്

ജയ്സ്വാളല്ല രോഹിത്തിന് പകരമെത്തുക മറ്റൊരു ഇടം കയ്യൻ, 2027ലെ ലോകകപ്പിൽ രോഹിത് കളിക്കുന്നത് സംശയത്തിൽ

ഷോ ആകാം, അതിരുവിടരുത്, ഗുകേഷിനെ അപമാനിച്ച മുൻ ലോക രണ്ടാം നമ്പർ താരം ഹികാരു നകാമുറയ്ക്കെതിരെ ക്രാംനിക്

Rohit Sharma: രോഹിത്തിന്റെ പ്രായത്തില്‍ 'നോ' പറഞ്ഞ് ബിസിസിഐ; ഗംഭീറിന്റെ മൗനസമ്മതവും !

അടുത്ത ലേഖനം
Show comments