വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ എത്തിയത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ മുഴുവന്‍ ഞെട്ടിക്കുന്ന നീക്കമായിരുന്നു അത്. കെ.എല്‍.രാഹുല്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടായിരിക്കെയാണ് റിഷഭ് പന്ത് അപ്രതീക്ഷിതമായി ഓപ്പണര്‍ വേഷത്തിലെത്തിയത്. ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള പരീക്ഷണങ്ങളുടെ ഭാഗമായാണ് ഇതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റിഷഭ് പന്തിന് ബാറ്റിങ് മെച്ചപ്പെടുത്താന്‍ കൂടുതല്‍ സമയം നല്‍കണമെന്ന് ഇന്ത്യന്‍ ക്യാംപില്‍ അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍, 34 പന്തില്‍ 18 റണ്‍സെടുത്ത് പന്ത് പുറത്തായി.