പ്രതീക്ഷിച്ചിരുന്നതുപോലെ ബാംഗ്ലൂര്‍ ഏകദിനത്തില്‍ മഴ ഇടപെട്ടു. പതിനാല് ഓവര്‍ പൂര്‍ത്തീകരിച്ചപ്പോഴാണ് മഴയെ തുടര്‍ന്ന് കളി നിര്‍ത്തിവച്ചത്.
മഴയെത്തുമ്പോള്‍ ഇന്ത്യ 14 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 82/1 എന്ന നിലയിലാണ്. വിരേന്ദര്‍ സേവാഗും(45) ഗൌതം ഗംഭീറു(23)മായിരുന്നു ക്രീസില്‍.
ഏഴ് മാസങ്ങള്‍ക്ക് ശേഷം ഏകദിനത്തില്‍ മടങ്ങിയെത്തിയ സച്ചിന് (11) തിളങ്ങാനായില്ല. സ്റ്റുവര്‍ട്ട് ബ്രാഡിന്‍റെ പന്തില്‍ സച്ചിന്‍റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി.
പരമ്പരയില്‍ 3-0 ന് പിന്നില്‍ നില്‍ക്കുന്ന ഇംഗ്ലണ്ട് ബാംഗ്ലൂരില്‍ ജയിച്ച് കളിയിലേക്ക് തിരിച്ചു വരാനാണ് ശ്രമിക്കുന്നത്. ഹീറോഹോണ്ട കപ്പിലെ ആദ്യ ഡേ-നൈറ്റ് മത്സരത്തില്‍ ടോസ് നേടിയ കെവിന്‍ പീറ്റേഴ്സന്‍ ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.