ദേവഗൗഡ ഹാസനില്‍ മത്സരിക്കും!
ബാംഗ്ലൂര്‍ , വെള്ളി, 7 ഫെബ്രുവരി 2014 (11:51 IST)
ജനതാദള്‍നേതാവും മുന്‍പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ ഹാസനില്‍ മത്സരിക്കുമെന്ന് ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ദേശീയ തലത്തില്‍ മൂന്നാംമുന്നണി രൂപീകരിക്കാന്‍ ജനതാദള്‍ സെക്യുലര്‍ നേതാവ് എച്ച് ഡി ദേവഗൗഡ രംഗത്തെത്തിയിരുന്നു.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ (എസ്) കേരളത്തില്‍ ഒരു സീറ്റിലും കര്‍ണാടകത്തില്‍ 28 സീറ്റിലും മത്സരിക്കുമെന്നും ദേവഗൌഡ മുന്‍പ്തന്നെ വ്യക്തമാക്കിയിരുന്നു.
Follow Webdunia malayalam