Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപിക്ക് വോട്ട് ചെയ്യണം, ആം ആദ്മിക്ക് വോട്ട് ചെയ്താല്‍ കോണ്‍ഗ്രസിനാണ് ഗുണമെന്നും കിരണ്‍ ബേദി

ബിജെപി
തിരുവനന്തപുരം , ശനി, 18 ജനുവരി 2014 (12:46 IST)
PRO
തെരഞ്ഞെടുപ്പില്‍ ശക്തമായ കേന്ദ്രഭരണമുണ്ടാകാന്‍ ബിജെപിക്ക് വോട്ടുചെയ്യണമെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക കിരണ്‍ ബേദി. ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ കേന്ദ്രത്തില്‍ തൂക്കുസഭയാണുണ്ടാവുക. നമുക്ക് വേണ്ടത് ശക്തമായ കേന്ദ്രസര്‍ക്കാരാണെന്നും ബേദി പറഞ്ഞു.

വനിതാ പൊലീസ് ശാക്തീകരണത്തിനായുള്ള ദേശീയ സെമിനാറില്‍ പങ്കെടുത്തശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. രാജ്യത്ത് ഇന്ന് രണ്ട് പ്രമുഖ രാഷ്ട്രീയശക്തികളാണുള്ളത്- കോണ്‍ഗ്രസും ബിജെപിയും. മറ്റൊരു മൂന്നാം ശക്തിയും ഇന്ത്യയില്‍ ഇന്നില്ല.

അഴിമതിയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നിറക്കാനും കേന്ദ്രത്തില്‍ ശക്തമായ സര്‍ക്കാരുണ്ടാക്കാനും ബിജെപിക്ക് മാത്രമേ കഴിയൂ. ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്താല്‍ ഡല്‍ഹിയിലേതുപോലെ അത് കോണ്‍ഗ്രസ്സിനാണ് ഗുണമാവുകയെന്നും കിരണ്‍ ബേദി പറഞ്ഞു.

കോണ്‍ഗ്രസ് പിന്‍വാതിലിലൂടെ അധികാരത്തില്‍ വരുമെന്നും കിരണ്‍‌ബേദി പറയുന്നു.

Share this Story:

Follow Webdunia malayalam