Select Your Language

Notifications

webdunia
webdunia
webdunia
webdunia

അരുന്ധതി റോയിയുടെ അമ്മ മേരി റോയി ആം ആദ്മി പാര്‍ട്ടിയില്‍

അരുന്ധതി റോയിയുടെ അമ്മ മേരി റോയി ആം ആദ്മി പാര്‍ട്ടിയില്‍
തിരുവനന്തപുരം , ബുധന്‍, 22 ജനുവരി 2014 (14:08 IST)
PRO
പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിയുടെ അമ്മ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം മാറ്റിയെഴുതിയ നിയമപോരാട്ടത്തിലൂടെ ശ്രദ്ധേയയായ സാമൂഹ്യ പ്രവര്‍ത്തക മേരി റോയിയാണ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

ആം ആദ്മി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം പലപ്പോഴും അരുന്ധതി റോയി ഉയര്‍ത്തിയിട്ടുണ്ട്. മേരി റോയിയുടെ വീട്ടിലെത്തിയാണ് ആം ആദ്മി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അനില്‍ ഐക്കരയുടെ നേതൃത്വത്തിലുള്ള നേതാക്കള്‍ അംഗത്വം നല്‍കിയത്.

നിലവിലെ രാഷ്ട്രീയ കക്ഷികളുടെ വഴികളില്‍ നിന്നും പുതിയൊരു മാറ്റം അനിവാര്യമായിരിക്കുന്നുവെന്നും അതുകൊണ്ടാണ് ആം ആദ്മിയില്‍ ചേരുന്നതെന്നും മേരി റോയ് പ്രതികരിച്ചു.
ആം ആദ്മി പാര്‍ട്ടിയുടെ ശക്തമായ വിമര്‍ശകയാണ് ബുക്കര്‍ സമ്മാന ജേതാവായ അരുന്ധതി റോയ്.

.കോട്ടയം നഗരത്തിലുള്ള പള്ളിക്കൂടം വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപികയും സ്ഥാപകയുമാണ് മേരി റോയ്.

Share this Story:

Follow Webdunia malayalam