ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയത്തിലെ ഐറ്റം ഗേള്‍ : ചേതന്‍ ഭഗത്
ചേതന്‍ ഭഗത് , വ്യാഴം, 23 ജനുവരി 2014 (12:30 IST)
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഐറ്റം ഗേളാണ് അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയെന്ന് പ്രമുഖ നോവലിസ്റ്റും കോളമിസ്റ്റുമായ ചേതന്‍ ഭഗത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തിരക്കിലാണ് ആം ആദ്മി പാര്‍ട്ടി. പെട്ടെന്നുള്ള വിജയമാണ് പാര്‍ട്ടിക്ക് വേണ്ടത്. ബോളിവുഡില്‍ വിജയം കാണാന്‍ പറ്റാതെ വരുമ്പോള്‍ ഐറ്റം ഡാന്‍സ് കളിക്കാന്‍ തയ്യാറാവുന്ന നടിമാരെപ്പോലെയാണ് അരവിന്ദ് കെജ്രിവാള്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഐറ്റം ഗേള്‍സാണ് എ എ പി. പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞാലും ഐറ്റം ഗേള്‍സിന് ഏറെക്കാലം മുന്നോട്ട് പോകാന്‍ പറ്റില്ലെന്നും ചേതന്‍ ഭഗത് പറയുന്നു. ഡല്‍ഹിയില്‍ നടത്തിയ സമരമാണ് പുതുതലമുറ എഴുത്തുകാരില്‍ പ്രധാനിയായ ചേതനെ ആം ആദ്മിക്കെതിരാക്കിയത്. എന്നാലും താന്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കുന്നു എന്നും അത് തുടരുമെന്നും ചേതന്‍ ഭഗത് പറഞ്ഞു.
Follow Webdunia malayalam