ഇടുക്കിയില്‍ ഡീന്‍ തോറ്റാല്‍ ഉത്തരവാദിത്വം ബല്‍റാമിനാണെന്ന് യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം , ചൊവ്വ, 18 മാര്‍ച്ച് 2014 (14:49 IST)
യൂത്ത് കോണ്‍ഗ്രസ് നേതൃയോഗത്തില്‍ വി ടി ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനം. ഇടുക്കി ബിഷപ്പിനെതിരായ ഫേസ്‌ബുക്ക് പരാമര്‍ശം തെറ്റിപ്പോയെന്നാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് തോറ്റാല്‍ അതിന്റെ ഉത്തരവാദിത്വം ബല്‍റാമിനാണെന്നും യോഗം വിലയിരുത്തി.തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇടുക്കി ബിഷപ്പിനെ നേരില്‍ കാണാനെത്തിയ ഇടുക്കിയിലെ കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെ ബിഷപ്പ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത് വ്യക്‌തിപരമായ അഭിപ്രായങ്ങളാണെന്നും വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ഫേസ്‌ബുക്കിലൂടെ ചൂണ്ടിക്കാട്ടി വി ടി ബല്‍റാം രംഗത്തെത്തിയിരുന്നു.
Follow Webdunia malayalam