ഇറോം ശര്‍മ്മിളയ്ക്ക് എഎപിയുടെ ക്ഷണം
, ശനി, 15 ഫെബ്രുവരി 2014 (18:11 IST)
മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശര്‍മ്മിളയ്ക്ക് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എഎപിയുടെ ക്ഷണം. പ്രത്യേക സൈനിക അധികാരം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മരണം വരെ നിരാഹാരം അനുഷ്ഠിക്കുന്ന ഇറോ ശര്‍മ്മിള ക്ഷണം നിരസിച്ചു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ നിന്നും പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കില്ലെന്ന് ശര്‍മ്മിള വ്യക്തമാക്കി.എഎപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്ന ആവശ്യവുമായി എഎപി നേതാവ് പ്രശാന്ത് ഭൂഷണ്‍ നിരവധി തവണ തന്നെ സമീപിച്ചതായി ശര്‍മ്മിള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തനിക്ക് വേണ്ടി എല്ലാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും പാര്‍ട്ടി നിര്‍വഹിക്കുമെന്നും ഭൂഷണ്‍ പറഞ്ഞതായി ശര്‍മ്മിള കൂട്ടിച്ചേര്‍ത്തു.രാഷ്ട്രീയക്കാരന്റെ ശബ്ദം മാത്രമേ ശ്രദ്ധിക്കപ്പെടുകയുള്ളുവെന്നും സാധാരണക്കാരന്റേത് അവഗണിക്കപ്പെടുമെന്നുമുള്ള സ്ഥിതിയോട് സന്ധി ചെയ്യില്ലെന്ന് ശര്‍മ്മിള പറഞ്ഞു. 2000 നവംബര്‍ 2ന് മണിപ്പൂരിലെ ഇംഫാലിന് സമീപം ആസാം റൈഫിള്‍സ് ബറ്റാലിയന്‍ 10 പ്രദേശവാസികളെ വധിച്ചിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സൈന്യത്തിന്റെ പ്രത്യേക അധികാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശര്‍മ്മിള നിരാഹാരം ആരംഭിച്ചത്.
Follow Webdunia malayalam