എം ജെ അക്ബര്‍ ബിജെപിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി , ശനി, 22 മാര്‍ച്ച് 2014 (14:21 IST)
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മുന്‍ പാര്‍ലമെന്റംഗവുമായ എം ജെ. അക്ബര്‍ ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയാധ്യക്ഷന്‍ രാജ്‌നാഥ് സിങ് അദ്ദേഹത്തിന് അംഗത്വം നല്‍കി. 2012
ഒക്‌ടോബര്‍ വരെ ഇന്ത്യ ടുഡെയുടെ എഡിറ്റോറിയല്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചു. ദി സണ്‍ഡെ ഗാര്‍ഡിയന്റെ എഡിറ്റര്‍ ഇന്‍ ചീഫായും പ്രവര്‍ത്തിച്ചു. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
Follow Webdunia malayalam