കെജ്‌രിവാളിന്റെ ജനതാ ദര്‍ബാര്‍ ഇനിയില്ല, ഒണ്‍ലൈനിലൂടെ പരാതി നല്‍കാം
ന്യുഡല്‍ഹി , തിങ്കള്‍, 13 ജനുവരി 2014 (19:25 IST)
ന്യുഡല്‍ഹിയില്‍ ജനങ്ങളുടെ പരാതികള്‍ നേരിട്ടു സ്വീകരിച്ച് പരിഹരിക്കുന്നതിനു കൊണ്ടുവന്ന ജനതാ ദര്‍ബാറുകള്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ശനിയാഴ്ച ഡല്‍ഹിയില്‍സംഘടിപ്പിച്ച ആദ്യ ജനതാ ദര്‍ബാറില്‍ ജനത്തിരക്കുമൂലം ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായ സാഹചര്യത്തെതുടര്‍ന്നാണ് തീരുമാനം.ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ കാണാന്‍ ആഴ്ചയില്‍ ഒരു ദിവസം സംവിധാനം ഒരുക്കും പക്ഷേ പരാതികള്‍ സ്വീകരിക്കില്ല. പരാതികളുണ്ടെങ്കില്‍ ഓണ്‍ലൈനായും ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ വഴിയും അറിയിക്കാം. '
ടെക്‌നോളജി കൂടുതലായി ഉപയോഗിക്കും. ജനതാ ദര്‍ബാറുകള്‍ ഇനി ഉണ്ടാകില്ല. ഓണ്‍ലൈനായും, ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ വഴിയും പോസ്റ്റല്‍ ആയും പരാതികള്‍ അറിയിക്കാം' - കെജ്രിവാള്‍ പറഞ്ഞു. നിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ആവശ്യമില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. എകെജ്രിവാളിന്റെ എതിര്‍പ്പ് പരിഗണിക്കാതെ ഗാസിയാബാദ് പോലീസ് അദ്ദേഹത്തിന് ഇസഡ് കാറ്റഗറിയില്‍പ്പെട്ട സുരക്ഷ ഒരുക്കിയിരുന്നു. പരിപാടി സംഘടിപ്പിക്കുന്നതില്‍ പിശക് പറ്റിയെന്നും സുരക്ഷാ പ്രശ്‌നങ്ങളുണ്ടായി എന്നും മുഖ്യമന്ത്രി തന്നെ പിന്നീട് സമ്മതിച്ചിരുന്നു. പൊലീസും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും കിണഞ്ഞ് ശ്രമിച്ചിട്ടും ജനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതായതോടെയാണ് പരിപാടി പിരിച്ചുവിടേണ്ടിവന്നത്.
Follow Webdunia malayalam