Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാന്ധിജിയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന വെങ്കിട്ട കല്യാണം ആം ആദ്മിയില്‍ ചേര്‍ന്നു

ഗാന്ധിജിയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന വെങ്കിട്ട കല്യാണം ആം ആദ്മിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി , തിങ്കള്‍, 27 ജനുവരി 2014 (12:15 IST)
PRO
രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന വെങ്കിട്ട കല്യാണം ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു.

സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിജിയുടെ പേഴ്‌സണല്‍ സെക്രട്ടറിയും ആയിരുന്ന വെങ്കിട കല്യാണം എന്ന 91 കാരനാണ് ആം ആദ്മി പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്.

തമിഴ്‌നാട്ടില്‍നിന്നും ആം ആദ്മിയില്‍ അംഗത്വമെടുക്കുന്ന ആദ്യസ്വാതന്ത്രസമരസേനാനിയാണ് വെങ്കിട്ട കല്യാണം.

അദ്ദേഹത്തോടൊപ്പം ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ മുന്‍ അംഗമായിരുന്ന എസ് കെ ദേവറും ആം ആദ്മിയില്‍ അംഗത്വം എടുത്തു.

ഗാന്ധിജിയുടെ അവസാനകാലത്താണ് വെങ്കിട്ട കല്യാണം പേഴ്‌സണല്‍ സെക്രട്ടറിയാകുന്നത്. ഇപ്പോള്‍ തമിഴ് നാട്ടിലെ ചെന്നൈയില്‍ തെയ്നാം‌പേട്ടിലാണ് താമസം.

അധികം ആരും അറിയാത്ത ഒരു ധീര സ്വാതന്ത്ര്യ സമര സേനാനിയാണ് വെങ്കിട കല്യാണം. സമീപത്തുള്ളവര്‍ക്കുപോലും ഏകനായി താമസിക്കുംന്ന നീളമുള്ള മനുഷ്യനെന്നാല്ലാതെ വെങ്കിട്ട കല്യാണത്തിന്റെ പ്രാധാന്യം അറിയില്ല.

തെയ്നാം‌പേട്ടിലെ ആ വീട്ടില്‍ മഹാത്മഗാന്ധിയുടെ അപൂര്‍വചിത്രങ്ങളുടെ ശേഖരവും അപൂര്‍വ ഓര്‍മ്മകളുമായി സ്വാതന്ത്രദിന ചടങ്ങിനും രാഷ്ട്രപിതാവിന്റെ സ്മരണകളുണരുന്ന ദിവസങ്ങളിലും മാത്രം വാര്‍ത്തയില്‍ ഇടംതേടി ജീവിതം കഴിച്ചുകൂട്ടുന്നു.

Share this Story:

Follow Webdunia malayalam