Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡി‌എംകെയില്‍ ജനാധിപത്യം മരിച്ചുവെന്ന് അഴഗിരി

ഡി‌എംകെയില്‍ ജനാധിപത്യം മരിച്ചുവെന്ന് അഴഗിരി
ചെന്നൈ , ശനി, 25 ജനുവരി 2014 (13:42 IST)
PRO
ഡിഎംകെയില്‍ ജനാധിപത്യം മരിച്ചെന്ന് മുന്‍ കേന്ദ്രമന്ത്രിയും പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ട നേതാവുമായ എം കെ അഴഗിരി.

തന്റെ സഹോദരന്‍ എംകെ സ്റ്റാലിനെ പാര്‍ട്ടിയില്‍ കരുണാനിധിയുടെ ഉയര്‍ത്തിക്കാട്ടി പോസ്റ്റര്‍ പതിച്ചവര്‍ക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്നും അഴഗിരി ചോദിച്ചു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഡിഎംകെയില്‍ നിന്ന് അഴഗിരിയെ പുറത്താക്കിയത്. പാര്‍ട്ടിയിലെതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ ചോദ്യം ചെയ്തതിന് തനിക്ക് ലഭിച്ച പ്രതിഫലമാണ് ഈ പുറത്താകല്‍. ക്രമക്കേടുകളെ കുറിച്ച് പാര്‍ട്ടി നേതൃത്വത്തെ ബോദ്ധ്യപ്പെടുത്തിയിരുന്നുവെന്നും അഴഗിരി പറഞ്ഞു.

അന്വേഷണം നടത്താമെന്ന് പാര്‍ട്ടി ഉറപ്പു നല്‍കിയതാണ്. എന്നാല്‍ പിന്നീട് ഒന്നും ഉണ്ടായില്ലെന്നും അഴഗിരി പറഞ്ഞു. ജനുവരി 31ന് താന്‍ മാദ്ധ്യമങ്ങളെ കാണുന്നുണ്ട്. തെരഞ്ഞെടുപ്പിലെ ക്രമക്കേട് സംബന്ധിച്ച തെളിവുകൾ അന്ന് പുറത്തു വിടും.

Share this Story:

Follow Webdunia malayalam