Select Your Language

Notifications

webdunia
webdunia
webdunia
webdunia

താരസുന്ദരി നഗ്മ മീററ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

താരസുന്ദരി നഗ്മ മീററ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
ലഖ്‌നൗ , വെള്ളി, 14 മാര്‍ച്ച് 2014 (11:52 IST)
PRO
രാഷ്ട്രീയത്തില്‍ ഒരുകൈനോക്കാന്‍ സിനിമ താരം നഗ്മയും.മീററ്റിലാകും നഗ്മ മത്സരിക്കുക. ജവഹര്‍ലാല്‍ നെഹ്‌റു മത്സരിച്ച ഫുല്‍പുരില്‍ മത്സരിക്കാനായിരുന്നു നഗ്മയ്‌ക്കു താല്‍പര്യം.

മീററ്റില്‍ സീറ്റുനല്‍കാന്‍ ഹൈക്കമാന്‍ഡ്‌ തീരുമാനിക്കുകയായിരുന്നു.നഗ്മയുടെ യഥാര്‍ഥ പേര് നന്ദിത മൊറാര്‍ജി എന്നാണ്. സിനിമക്ക് വേണ്ടിയാണ് നഗ്മ എന്നാക്കിയത്.

ഫിറോബാദില്‍നിന്നുള്ള സിറ്റിംഗ്‌ എം പികൂടിയായ ചലച്ചിത്ര താരം രാജ്‌ ബബര്‍ ഇക്കുറി ഗാസിയാബാദിലേക്കു മാറും.

ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി അഖിലേഷ്‌ യാദവിന്റെ ഭാര്യ ഡിമ്പിളിനെയാണുകഴിഞ്ഞ തവണ ബബര്‍ പരാജയപ്പെടുത്തിയത്‌. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം മുന്‍ ക്യാപ്‌റ്റന്‍ മുഹമ്മദ്‌ അസറുദ്ദീന്റെ സീറ്റായ മൊറാദബാദില്‍ ബീഗം നൂര്‍ ബാനുവാകും ഇക്കുറി മത്സരിക്കുക.

Share this Story:

Follow Webdunia malayalam