ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു വ്യക്തിയെ കേന്ദ്രീകരിച്ചാവില്ല പ്രചരണം നടത്തുകയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
ഒരു നേതാവിനെ കേന്ദ്രീകരിച്ച് പ്രചരണം നടത്തുന്ന രീതി പാര്‍ട്ടിക്ക് ഒരു സംസ്ഥാനത്തും ഇല്ലെന്നും നേതാക്കള്‍ എല്ലാവരും ഒരുമിച്ച് നിന്ന് പാര്‍ട്ടി നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി ഒരിക്കലും ഇടതുപക്ഷത്തിന് ബദലല്ല. ഇടതുപക്ഷം ചെയ്യാനാഗ്രഹിച്ചതാണ് ആം ആദ്മി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറണാകുളം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.