പത്തനംതിട്ടയില്‍ ആര് ജയിക്കുമെന്ന് പിന്നീട് പറയാം: പി സി ജോര്‍ജ്
പത്തനംതിട്ട , വെള്ളി, 11 ഏപ്രില്‍ 2014 (11:07 IST)
പത്തനംതിട്ടയില്‍ ആര് ജയിക്കുമെന്ന് പിന്നീട് പറയാമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. മണ്ഡലത്തില്‍ യു ഡി എഫിന്‍റെ പ്രചാരണം പാളിയെന്നും പി സി ജോര്‍ജ് പറഞ്ഞു. ആത്മാര്‍ഥമായ പരിശ്രമം താഴേത്തട്ടില്‍ ഉണ്ടായില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.പത്തനംതിട്ടയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി അവസാന നിമിഷം വരെ ആറന്‍മുള വിമാനത്താവളത്തെ അനുകൂലിച്ചാണ് സംസാരിച്ചത്. യു ഡി എഫ് പ്രചാരണം പാളി. യഥാസമയം ബൂത്തുകമ്മിറ്റികള്‍ വിളിച്ചുചേര്‍ക്കാന്‍ കഴിഞ്ഞില്ല. താഴേത്തട്ടില്‍ കാര്യമായ പരിശ്രമം ഉണ്ടായില്ല. എ കെ ആന്‍റണിയുടെ സന്ദര്‍ശനത്തിനു ശേഷമാണ് പത്തനംതിട്ടയില്‍ നില അല്‍പ്പം മെച്ചമായത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ആത്മാര്‍ഥമായി പരിശ്രമിച്ചെന്നും മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പി സി ജോര്‍ജ് പറഞ്ഞു.മുന്‍ കോണ്‍ഗ്രസ് നേതാവ് പീലിപ്പോസ് തോമസ് ആണ് പത്തനംതിട്ടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. എം ടി രമേശ് ആണ് ബി ജെ പി സ്ഥാനാര്‍ത്ഥി.
Follow Webdunia malayalam