Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപി രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി; തിരുവനന്തപുരത്ത് ഒ രാജഗോപാല്‍

ബിജെപി രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി; തിരുവനന്തപുരത്ത് ഒ രാജഗോപാല്‍
ന്യൂഡല്‍ഹി , ശനി, 8 മാര്‍ച്ച് 2014 (15:13 IST)
PRO
കേരളത്തിലെ മൂന്ന് സ്ഥാനാര്‍ത്ഥികളെയുള്‍പ്പടെ പ്രഖ്യാപിച്ച് ബിജെപി രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. തിരുവനന്തപുരത്ത് ഒ രാജഗോപാല്‍ എറണാകുളത്ത് എ എന്‍ രാധാകൃഷ്ണന്‍, കാസര്‍ക്കോട് കെ സുരേന്ദ്രന്‍ എന്നിവരായിരിക്കും മത്സരിക്കുക.

പി ശ്രീരാമലുവിന് ബല്ലാരി മണ്ഡലം നല്‍കിയതില്‍ പ്രതിഷേധിച്ച് ബി ജെ.പിയുടെ മുതിര്‍ന്ന നേതാവ് സുഷമ സ്വരാജ് കേന്ദ്ര തിരഞ്ഞെടുപ്പ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇറങ്ങിപ്പോയതല്ലെന്നും മറ്റൊരു സ്ഥലത്തേക്ക് എത്താനുണ്ടെന്നതിനാലാണ് പോയതെന്നും ബിജെപി നേതാകളും പറഞ്ഞും.

ബിജെ.പി ആദ്യം പുറത്തിറക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 54 പേരാണ് ഉണ്ടായിരുന്നത്. കേരളത്തിലെയും കര്‍ണാടകയിലെയും മൊത്തം 52 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പുറത്തിറക്കിയ പട്ടികയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ണാടകയിലെ ഷിമോഗ മണ്ഡലത്തില്‍ യദ്യൂരപ്പയാണ് മത്സരിക്കുക. ബാംഗ്ലൂര്‍ മണ്ഡലത്തില്‍ ആനന്ദ് കുമാറും മത്സരിക്കും.

Share this Story:

Follow Webdunia malayalam