ബിജെപിയെ തടയാന്‍ കോണ്‍ഗ്രസിനാവില്ലെന്ന് രാമചന്ദ്രന്‍പിള്ള
കോഴിക്കോട് , വെള്ളി, 4 ഏപ്രില്‍ 2014 (12:43 IST)
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തടയാന്‍ കോണ്‍ഗ്രസിനാവില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും അനുഭവങ്ങള്‍ അതാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപിച്ച ദില്ലി ചലോ പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇത് പറഞ്ഞത്.ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ടക്കം കടക്കില്ലെന്ന് പറഞ്ഞ രാമചന്ദ്രന്‍ പിള്ള യുപിഎയെ താഴെയിറക്കുകയും ബിജെപിയെ അധികാരത്തില്‍ എത്തിക്കാതിരിക്കാനുമാണ് സിപിഎം ലക്‍ഷ്യമിടുന്നത് എന്നും പറഞ്ഞു. ഈ രണ്ടു കൂട്ടരും നവ ഉദാരീകരണ നയങ്ങളില്‍ ഒരേ നയങ്ങളാണു പിന്തുടരുന്നതെന്നും ഇവര്‍ക്ക് പകരം മതനിരപേക്ഷ രാഷ്ട്രീയ നിരയാണ് സിപിഎം ലക്‍ഷ്യമിടുന്നത് എന്നും പറഞ്ഞ അദ്ദേഹം തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ അത്തരമൊരു മുന്നണിയുടെ സാദ്ധ്യത തെളിയുമെന്നും കൂട്ടിച്ചേര്‍ത്തു.
Follow Webdunia malayalam