മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ്‌ഗോപിയും തെരഞ്ഞെടുപ്പ് രംഗത്തേക്ക്; വാര്‍ത്തകളിലെ വാസ്തവമെന്ത്?
തിരുവനന്തപുരം , ബുധന്‍, 15 ജനുവരി 2014 (13:29 IST)
സിനിമാതാരങ്ങളെ തെരഞ്ഞെടുപ്പില്‍ പുഷ്പം പോലെ വിജയിപ്പിക്കുന്നരീതിയില്‍ ആരാധനയൊന്നും മലയാളികള്‍ക്കില്ലെന്നത് പലപ്പോഴും കഴിഞ്ഞകാലങ്ങളിലെ ഇലക്ഷന്‍ചരിത്രം തെളിയിച്ചിട്ടുണ്ട്.എന്നാല്‍ മികച്ച രാഷ്ടീയ പിന്‍ബലത്താല്‍ ഗണേഷ്‌കുമാറിനെപ്പോലുള്ള രാഷ്ട്രീയത്തിലും സിനിമയിലും തിളങ്ങിയവരുമുണ്ട്. കഴിഞ്ഞകുറേ ദിവസങ്ങളില്‍ സിനിമ- രാഷ്ട്രീയ ചര്‍ച്ചകളിലെ ചൂടേറിയവിഷയം. സിനിമാതാരങ്ങളുടെ രാഷ്ട്രീയ പ്രവേശനം തന്നെയായിരുന്നു. നമ്മൂടെ സൂപ്പര്‍ താരങ്ങളില്‍ പലരും സമകാലീന വിഷയങ്ങളില്‍ പ്രതികരിക്കുന്നവരും പലപ്പോഴും വ്യക്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവരുമാണ്. എല്ലാ തെരഞ്ഞെടുപ്പുകളിലെയും പോലെ ഇത്തവണയും താരങ്ങളുടെ തെരഞ്ഞെടുപ്പ് പ്രവേശനം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരന്നു. പലപ്പോഴും ഇത് നിഷേധിച്ച് അവര്‍ക്ക് രംഗത്ത് വരേണ്ടിയും വന്നു. എന്താണ് അവരുടെ അഭിപ്രായമെന്ന് നമുക്ക് നോക്കാം....പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നടന്‍ സുരേഷ്ഗോപി- അടുത്ത പേജ്
തിരുവനന്തപുരം മണ്ഡലത്തില്‍ തങ്ങളുടെ സ്ഥാനാര്‍ഥിയാകണമെന്ന് അഭ്യര്‍ഥിച്ച് ബിജെപിയും സിപിഐയും സുരേഷ്ഗോപിയെ സമീപിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം മുമ്പ് തന്നെ പ്രകടിപ്പിച്ചിട്ടുള്ളയാളാണ് അദ്ദേഹം. ഏത് പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിക്കുമെന്നതാണ് സ്ഥിരീകരണം ആവശ്യമുള്ളത്.പല ജനകീയ വിഷയങ്ങളിലും അദ്ദേഹം ഇടപെട്ട് ആരാധകരുടെയും ഒപ്പം ജനങ്ങളുടെയും പിന്തുണനേടിയ നടനാണ് സുരേഷ്‌ഗോപി. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പീഡീതര്‍ക്ക് നല്‍കിയ പിന്തുണയും പലസമരങ്ങളിലും അദ്ദേഹത്തിന്റെ നിലപാടുകളും ശ്രദ്ദേയമായിരുന്നു.ഇടതുമുന്നണിയുടെ പിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മമ്മൂട്ടി - അടുത്തപേജ്
ഇടതുമുന്നണിയുടെ പിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മമ്മൂട്ടിയെന്ന വാര്‍ത്ത പെട്ടെന്നാണ് സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ കാട്ടുതീപോലെ പരന്നത്.ഒടുവില്‍ തന്റെ ഫേസ്ബുക്ക് പേജില്‍ തന്റെ തെരഞ്ഞെടുപ്പ് വാര്‍ത്ത സംബന്ധിച്ച വാര്‍ത്ത തെറ്റാണെന്നറിയിച്ച് അദ്ദേഹത്തിന് തന്നെ രംഗത്തിറങ്ങേണ്ടിവന്നു. കൈരളി ചാനലിന്റെ ചെയര്‍മാന്‍ എന്ന നിലയിലും മമ്മൂട്ടി സിപിഎം സഹയാത്രികനാണ്. ലാല്‍ തെരഞ്ഞെടുപ്പിനില്ല പക്ഷേ രാജ്യസഭയിലേക്ക്- അടുത്തപേജ്