വിശ്വാസവഞ്ചന മറക്കാന്‍ തയ്യാര്‍, കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പിന്തുണയ്ക്കുമെന്ന് കരുണാനിധി
ചെന്നൈ , വ്യാഴം, 27 മാര്‍ച്ച് 2014 (11:20 IST)
തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് പിന്തുണ ആവശ്യപ്പെട്ടാല്‍ പിന്തുണയ്ക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധി. കോണ്‍ഗ്രസ് തങ്ങളോടുകാണിച്ച വിശ്വാസവഞ്ചന മറക്കാന്‍ തയ്യാറാണെന്നും കരുണാനിധി പറഞ്ഞു. ഡിഎംകെയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ചെന്നൈയിലെ ചിന്താദിരിപ്പേട്ടില്‍ തുടക്കം കുറിച്ചുകൊണ്ട് കരുണാനിധി പ്രഖ്യാപിച്ചു.2
ജി സ്‌പെക്ട്രം കേസില്‍ കോണ്‍ഗ്രസ് ഡിഎംകെയെ പഴിചാരുകയാണ് ചെയ്തതെന്നും യുപിഎ സര്‍ക്കാറിനെ നിര്‍ണായകഘട്ടങ്ങളിലെല്ലാം പിന്തുണച്ച ഡിഎംകെയോടു നന്ദി കാണിച്ചില്ലന്നും കരുണാനിധി വിമര്‍ശിച്ചു.എന്നാല്‍ മതനിരപേക്ഷ സര്‍ക്കാറുണ്ടാക്കാനായി കോണ്‍ഗ്രസ് പിന്തുണ തേടിയാല്‍ ഇതെല്ലാം മറന്ന് ഡിഎംകെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. മതന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി തമിഴ്‌നാട്ടില്‍ പദ്ധതികള്‍ നടപ്പാക്കിയതും ഈ വിഭാഗങ്ങളുടെ സംരക്ഷണം ഏറ്റെടുത്തതും ഡിഎംകെയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.പുറത്താക്കിയ കേന്ദ്രമന്ത്രിയും മകനുമായ എം കെ അഴഗിരിയെ കുറിച്ചും കലൈഞ്ജര്‍ നിശ്ശബ്ദത പാലിച്ചു. ശ്രീലങ്കന്‍ തമിഴ് പ്രശ്‌നം മുന്‍നിര്‍ത്തിയാണ് ഡിഎംകെ യുപിഎ വിട്ടത്.
Follow Webdunia malayalam