ഷിബുസോറന്‍ മത്സരരംഗത്തേക്ക്
, ബുധന്‍, 12 മാര്‍ച്ച് 2014 (13:12 IST)
ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഷിബുസോറന്‍ ദുംകയില്‍നിന്ന് ജനവിധി തേടും. ഇവിടത്തെ സിറ്റിങ് എംപിയാണ് അദ്ദേഹം. ഷിബു സോറനുള്‍പ്പെടെ മൂന്ന് സ്ഥാനാര്‍ഥികളുടെ പേര് ചൊവ്വാഴ്ച പാര്‍ട്ടിനേതൃത്വം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് വിട്ട് ജെഎംഎമ്മില്‍ ചേര്‍ന്ന മുന്‍ യൂത്ത്കോണ്‍ഗ്രസ് നേതാവ് വിജയ് ഹന്‍സ്ദയ്ക്കും പാര്‍ട്ടി ടിക്കറ്റ് നല്‍കിയിട്ടുണ്ട്. രാജ്മഹല്‍ മണ്ഡലത്തിലാണ് ഇദ്ദേഹം മത്സരിക്കുക.നാല് മണ്ഡലങ്ങളിലാണ് ജെഎംഎം മത്സരത്തിനിറങ്ങുന്നത്. എംഎല്‍എ ജഗന്നാഥ് മഹോധ ഗിരിധി മണ്ഡലത്തിലും മത്സരിക്കും. 10 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും.
Follow Webdunia malayalam