Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ഥാനാര്‍ഥിയാകാനുള്ള മോഹം മറച്ചുവെയ്ക്കാതെ നന്ദന്‍ നിലേക്കനി

സ്ഥാനാര്‍ഥിയാകാനുള്ള മോഹം മറച്ചുവെയ്ക്കാതെ നന്ദന്‍ നിലേക്കനി
ബാംഗ്ളൂര്‍ , ശനി, 11 ജനുവരി 2014 (14:31 IST)
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് തന്നാല്‍ മത്സരിക്കുമെന്നും നന്ദന്‍ നിലേക്കനി.

ഇന്‍ഫോസിന്റെ സ്ഥാപകരില്‍ ഒരാളും ആധാര്‍ നമ്പര്‍ ലഭ്യമാക്കുന്ന യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യയുടെ ചെയര്‍മാനുമായ നന്ദന്‍ നിലേക്കനിയാണ് കോണ്‍ഗ്രസിലേക്ക് ചേരാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് തന്നാല്‍ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബാംഗ്ളൂരില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് എന്തെങ്കിലും വിപ്ളവകരമായ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ രാഷ്ട്രീയാധികാരം അനിവാര്യമാണ്. നിലേക്കനിയെ ബാംഗ്ളൂര്‍ സൗത്ത് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാനാണ് ആലോചിക്കുന്നതെന്നും സൂചനയുണ്ട്.

Share this Story:

Follow Webdunia malayalam