ആത്മഹത്യ ഒളിച്ചോട്ടമാണ്, ഭീരുത്വമാണ് - ജീവിതം പോരാടുന്നവരുടേത് !

Webdunia
വെള്ളി, 19 ജൂലൈ 2019 (19:04 IST)
ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അവസാനിച്ചെന്ന് തോന്നുമ്പോള്‍ ഒടുവില്‍ ഭൂരിഭാഗം പേരും കണ്ടെത്തുന്ന മാര്‍ഗമായിരിക്കും ആത്മഹത്യ. ജീവിതം അവസാനിപ്പിക്കുക എന്ന കുറുക്കുവഴിയെ കുറിച്ച് ജീവിതത്തില്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. ഓരോ നാല്പത് സെക്കന്റിനിടയിലും ലോകത്തില്‍ ഒരാള്‍ വീതം ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ജീവിത സാഹചര്യത്തിനും സാമ്പത്തിക ബുദ്ധിമുട്ടിനും രോഗത്തിനും പുറമെ വിഷാദരോഗം, ബൈപോളാര്‍ ഡിസോര്‍ഡര്‍, സ്‌കീസോഫ്രീനിയ, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയും വ്യക്തികളെ ആത്മഹത്യാ പ്രവണതയിലേക്ക് കൊണ്ടെത്തിക്കാറുണ്ട്.
 
ആത്മഹത്യാ പ്രവണത എങ്ങനെ പ്രതിരോധിക്കാം?
 
നിങ്ങള്‍ക്ക് അറിയാവുന്നവരില്‍ ആര്‍ക്കെങ്കിലും ആത്മഹത്യാ പ്രവണത ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നിങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുക, തുറന്നു സംസാരിക്കുക. അദ്ദേഹത്തിന് അടിയന്തിരമായി വിദഗ്ദ്ധ സഹായം നല്‍കാന്‍ ഉള്ള നടപടി എടുക്കുക.
 
ഇത്തരത്തിലുള്ളവരെ ഒരു കാരണവശാലും ഒറ്റയ്ക്ക് ആവാന്‍ അനുവദിക്കരുത്
 
പലരും സംസാരിക്കാന്‍ വിമുഖത കാണിക്കും. ആത്മഹത്യയെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ മടിക്കും. എന്നാല്‍ ആ വ്യക്തിയോട് ഉടനടി ആത്മഹത്യാ ചിന്തകളെപ്പറ്റി തുറന്നു സംസാരിക്കുകയും വികാര വിചാരങ്ങള്‍ പങ്കു വയ്ക്കുകയും ചെയ്യുന്നത് നന്നായിരിക്കും.
 
എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും ആത്മഹത്യ ചെയ്യില്ലെന്ന് സത്യം ചെയ്യിക്കുക
 
മദ്യം, മയക്കുമരുന്ന് തുടങ്ങിയ ഇത്തരക്കാര്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരു കാരണവശാലും മദ്യവും മയക്കുമരുന്നും ഉപയോഗിക്കാനുള്ള ഇട നല്‍കരുത്.
 
ആത്മഹത്യയ്ക്ക് ഉപകരിക്കുന്ന രീതിയിലുള്ള ഒരു വസ്തുക്കളും ആത്മഹത്യാ പ്രവണതയുള്ള വ്യക്തിയ്ക്ക് ലഭിക്കത്തക്ക രീതിയില്‍ വീട്ടില്‍ അലക്‍ഷ്യമായി ഇടരുത്.
 
ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നതോ മഹത്വവല്‍ക്കരിക്കുന്നതോ ആയ രീതിയില്‍ ഒരിക്കലും സംസാരിക്കാനോ ചിന്തകള്‍ പ്രചരിപ്പിക്കാനോ പാടില്ല. ആത്മഹത്യാ പ്രവണതയുള്ള എന്തെങ്കിലും ചിന്തകള്‍ നിങ്ങളുടെ മനസിലും ഉണ്ടെങ്കില്‍ അതെല്ലാം സ്വയം ഇല്ലാതാക്കി സ്വന്തം ജീവിതം സംരക്ഷിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

4 വർഷം മുൻപുള്ള വിരോധം, ഒൻപതാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് 14കാരനെ മർദ്ദിച്ചു

സതീശനെത്തി, തരൂരിനെ കണ്ടു, തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് തരൂർ കോൺഗ്രസിനായി ഇറങ്ങും

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

World Cancer Day 2026: സ്തനാർബുദം - നേരത്തെ കണ്ടെത്താം, ജീവൻ രക്ഷിക്കാം

World Cancer Day 2026: ക്യാന്‍സറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന വസ്തുതകള്‍

ചെറുപ്പക്കാരിലും അപ്പെന്‍ഡിക്‌സ് കാന്‍സര്‍ കൂടുന്നു; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

ദിവസവും അഞ്ചുകിലോ മീറ്റര്‍ നടക്കും, പുകവലിയും മദ്യപാനവുമില്ല, ആരോഗ്യകരമായ ഡയറ്റ്; 37കാരന് ഹൃദ്രോഗം വന്നതില്‍ വിശദീകരണവുമായി ഡോക്ടര്‍

സ്ഥിരമായി തലവേദനയാണോ, അസിഡിറ്റിയായിരിക്കാം കാരണം

അടുത്ത ലേഖനം
Show comments