Webdunia - Bharat's app for daily news and videos

Install App

ഇക്കാര്യങ്ങളില്‍ ഒരിക്കലും നാണിക്കരുത്!

ഭക്ഷണം കഴിക്കുമ്പോള്‍ ലജ്ജ തോന്നരുത്.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 19 മെയ് 2025 (20:07 IST)
ഒരു വ്യക്തിക്ക് ഒരിക്കലും ലജ്ജ തോന്നാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളെയും സാഹചര്യങ്ങളെയും പറ്റി ചാണക്യ നീതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നുവെങ്കില്‍ നിങ്ങള്‍ ഒരിക്കലും ജീവിതത്തില്‍ പുരോഗതി പ്രാപിക്കുകയില്ല. ഒരു വ്യക്തിക്ക് ലജ്ജ തോന്നാന്‍ പാടില്ലാത്ത സാഹചര്യങ്ങളെന്തൊക്കെയെന്ന് നോക്കാം. ഭക്ഷണം കഴിക്കുമ്പോള്‍ ലജ്ജ തോന്നരുത്.  
 
ഭക്ഷണം കഴിക്കുമ്പോള്‍ ലജ്ജ തോന്നുന്നവര്‍ക്ക് അവരുടെ വിശപ്പ് ശമിക്കുകയോ ആഹാരത്തില്‍ തൃപ്തി തോന്നുകയോ ചെയ്യില്ല. മറ്റൊന്ന് പണപരമായ ഇടപാടുകളില്‍ ലജ്ജ തോന്നരുത്. നിങ്ങള്‍ക്ക് ആരെങ്കിലും പണം തരാന്‍ ഉണ്ടെങ്കില്‍ അവരോട് ആ പണം തിരിച്ചു ചോദിക്കുന്നതില്‍ ഒരിക്കലും ലജ്ജ വിചാരിക്കാന്‍ പാടില്ല. അതുപോലെതന്നെ നിങ്ങളുടെ അഭിപ്രായങ്ങള്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ തുറന്നു പറയാന്‍ ലജ്ജിക്കരുത്. നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നത് ശരിയായിട്ടും തെറ്റെന്ന് തോന്നുന്നത് തെറ്റെന്നും പറയാനുള്ള കഴിവുണ്ടായിരിക്കണം. 
 
കൂടാതെ നമുക്ക് അറിയാത്ത കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കുന്നതില്‍ ഒരിക്കലും ലജ്ജ തോന്നേണ്ട കാര്യമില്ല. ഒന്നുമറിയില്ലെങ്കിലും അറിയാം എന്ന് ഭാവിക്കുന്നതിനേക്കാള്‍ നല്ലതാണ് അറിയാത്ത കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

Prostate Cancer: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനെ ബാധിച്ച പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്താണ്, എങ്ങനെ കണ്ടെത്താം, ലക്ഷണങ്ങള്‍

നിലക്കടല തൊലി കളഞ്ഞാണോ കഴിക്കുന്നത്? ഇതറിയാതെ പോകരുത്

എടാ നാരങ്ങേ നീ ഇത്ര ഭീകരനോ?, ഇത്രയും ഉപകാരങ്ങളോ?

പൊറോട്ട കഴിച്ചാല്‍ കാന്‍സറോ? ഇതാണ് യാഥാര്‍ഥ്യം

ഒരുമണിക്കൂറില്‍ മൂന്നുലിറ്റര്‍ വെള്ളമൊക്കെ കുടിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments