പ്രേമിക്കുമ്പോള്‍ 'എല്ലാം' സെല്‍‌ഫിയിലാക്കും, പിരിയുമ്പോള്‍ അതെല്ലാം നെറ്റില്‍ വരും!

Webdunia
ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (21:42 IST)
പ്രണയവും വേര്‍‌പിരിയലും നൂറ്റാണ്ടുകള്‍ക്ക് മുമ്പുമുതലേയുള്ള കാര്യമാണ്. ഒരിക്കലും പിരിയില്ലെന്ന് കരുതുന്ന പല പ്രണയവും ആഴ്ചകളുടെയും മാസങ്ങളുടെയും കാലയളവുകൊണ്ട് പൊട്ടിത്തകര്‍ന്നുപോകുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയായിരിക്കുന്നു.
 
പണ്ടൊക്കെ, പ്രേമബന്ധം തകര്‍ന്നുകഴിഞ്ഞാല്‍ രണ്ടുപേരും രണ്ടുവഴിക്ക് പോകുമെന്നല്ലാതെ പിന്നീട് അതില്‍ വലിയ പ്രശ്നങ്ങളൊന്നും വരാറില്ല. എന്നാല്‍ ഇപ്പോഴത്തെ പ്രണയത്തകര്‍ച്ചയില്‍ മറ്റ് ചില അപകടങ്ങളും പതിയിരിക്കുന്നു. ഒന്നിച്ചെടുക്കുന്ന ഫോട്ടോകളും വീഡിയോകളുമാണ് പിന്നീട് വലിയ കുഴപ്പങ്ങളുണ്ടാക്കുന്നത്.
 
പ്രണയിതാക്കള്‍ കുറച്ചധികം ഇഴുകിച്ചേര്‍ന്നുള്ള സെല്‍ഫികളും വീഡിയോകളും എടുക്കുക എന്നത് ഇന്ന് സര്‍വ്വസാധാരണമായിരിക്കുന്നു. പലപ്പോഴും അതിരുവിട്ടുള്ള വീഡിയോ ചിത്രീകരണവും സെല്‍ഫിയെടുക്കലുമൊക്കെയുണ്ടാകാം.
 
പിന്നീട്, പ്രണയം തകര്‍ന്നുകഴിയുമ്പോള്‍ ഈ ഫോട്ടോകളും വീഡിയോകളുമൊക്കെ വന്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പ്രണയിതാക്കളില്‍ ആരെങ്കിലും ഒരാളോ ഇവരുടെ കൂട്ടുകാരോ ഒക്കെ ഈ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇന്‍റര്‍നെറ്റില്‍ ഇടുന്നത് പതിവായിരിക്കുന്നു. അത് വൈറലാവുകയും കേസും വഴക്കും നാണക്കേടും ആത്മഹത്യയുമെല്ലാമായി പരിണമിക്കുകയും ചെയ്യുന്നു.
 
യഥാര്‍ത്ഥ പ്രണയത്തില്‍ ഇതൊന്നും സംഭവിക്കുകയില്ല എന്നേ പറയാനുള്ളൂ. ഒരുമിച്ച് ഫോട്ടോയെടുത്താലും വീഡിയോ എടുത്താലും പിന്നീട് വഴക്കിട്ട് പിരിഞ്ഞാലും അവയൊന്നും മിസ്‌യൂസ് ചെയ്യാതെയിരിക്കാനുള്ള പക്വതയും സ്നേഹവുമാണ് പ്രണയിതാക്കള്‍ക്ക് ഉണ്ടാവേണ്ടത്. പിരിയുമ്പോഴും സ്നേഹിച്ചുകൊണ്ട് പിരിയൂ, അകലുമ്പോഴും പ്രണയിച്ചുകൊണ്ട് അകലൂ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

രാവിലെ ഉണരുമ്പോള്‍ കണ്ണിനു താഴെ വീക്കം കാണുന്നുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

ചെറിയ മാറ്റം പോലും വലിയ വ്യത്യാസം ഉണ്ടാക്കും; എത്ര അളവില്‍ ഉപ്പ് കഴിക്കുന്നതാണ് സുരക്ഷിതമെന്നറിയാമോ

ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്; വാറന്‍ ബഫറ്റ് പറയുന്നത് ഇതാണ്

എന്തൊക്കെ ചെയ്തിട്ടും വയര്‍ പന്ത് പോലെയാണോ ഇരിക്കുന്നത്, ഈ ശീലങ്ങള്‍ മാറ്റിയാല്‍ മതി

ഉറക്കമില്ലായ്മയെ പ്രതിരോധിക്കാന്‍ വ്യായാമങ്ങള്‍ക്ക് സാധിക്കുമോ; പുതിയ പഠനം

അടുത്ത ലേഖനം
Show comments