Webdunia - Bharat's app for daily news and videos

Install App

ഗര്‍ഭിണികള്‍ക്ക് ഏറ്റവും മികച്ച ആഹാരം പേരയ്ക്ക!

Webdunia
ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (20:59 IST)
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പഴമാണ് പേരക്ക. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാ​മി​ൻ സി, ​ഇ​രുമ്പ് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്നു. മാത്രമല്ല, ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി എത്തുന്ന കാ​ൽ​സ്യം ആ​ഗി​ര​ണം ചെ​യ്യു​ന്നതിനും അതിലെ വി​റ്റാ​മി​ൻ സി സഹായിക്കും. അതുകൊണ്ടുതന്നെ വൃ​ക്ക​യി​ൽ ക​ല്ലു​ണ്ടാ​കു​ന്ന​തി​നു​ള​ള സാ​ധ്യ​ത കു​റ​യുകയും ചെയ്യും. 
 
ഏ​ത്ത​പ്പ​ഴ​ത്തി​ൽ അടങ്ങിയിരിക്കുന്നതിനു തു​ല്യ​മാ​യ അ​ള​വിലുള്ള പൊട്ടാ​സ്യവും പേരക്കയില്‍ അടങ്ങിയിട്ടുണ്ട്. ശ​രീ​ര​ത്തി​ലെ ര​ക്ത​സ​മ്മർ​ദം നി​യ​ന്ത്ര​ണ​വി​ധേ​യ​മാക്കാന്‍ ഇതിലൂടെ സാധിക്കും. ഉ​യ​ർ​ന്ന ര​ക്ത​സമ്മർ​ദം കു​റ​യ്ക്കു​ന്ന​തി​നും പേരക്ക സ​ഹായകമാണ്. വി​റ്റാ​മി​ൻ എയും ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ക​ണ്ണു​ക​ളു​ടെ ആ​രോഗ്യം സംരക്ഷിക്കുകയും കാഴ്ചശക്തി മെച്ചപ്പെടുകയും ചെയ്യും. 
 
പേ​ര​യ്ക്ക​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ ഇയു​ടെ ആ​ൻ​റി ഓ​ക്സി​ഡ​ൻ​റ് ഗു​ണം ച​ർ​മത്തിന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടുത്താന്‍ സഹായിക്കും. അതുപോലെ പേ​ര​യ്ക്ക​യി​ലെ ഫോ​ളേ​റ്റു​ക​ൾ സ്ത്രീ​ക​ളു​ടെ പ്ര​ത്യു​ത്പാ​ദ​ന​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തുകയും അതിലെ വി​റ്റാ​മി​ൻ ബി9 ​ഗ​ർ​ഭി​ണി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നു ഗുണകരമാകുകയും ചെയ്യും. 
 
ഹോ​ർ​മോ​ണു​ക​ളു​ടെ ഉ​ത്പാ​ദ​നം, പ്ര​വ​ർ​ത്ത​നം എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് പേ​ര​യ്ക്ക​യില്‍ അടങ്ങിയ കോ​പ്പ​ർ സ​ഹായകമാണ്. പേ​ര​യ്ക്ക​യി​ലെ മാം​ഗ​നീ​സ് ഞ​രമ്പു​ക​ൾ​ക്കും പേ​ശി​ക​ൾ​ക്കും അ​യ​വു ന​ല്കു​ന്നു. പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ൻ ബി 3, ​ബി 6 എ​ന്നി​വ ത​ല​ച്ചോ​റി​ലേ​ക്കു​ള​ള ര​ക്ത​സ​ഞ്ചാ​രം കൂട്ടുകയും അതിലൂടെ ത​ല​ച്ചോ​റിന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തുകയും ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

തൈരില്‍ ഈ മൂന്ന് സാധനങ്ങള്‍ ചേര്‍ത്ത് കഴിച്ചാല്‍ നിങ്ങളുടെ വിറ്റാമിന്‍ ബി12 ലെവല്‍ കുതിച്ചുയരും!

Janhvi Kapoor: രാം ചരണിന് നായികയായി ജാൻവി കപൂർ, പ്രതിഫലം കോടികൾ

Vijay Trisha: 'അവർ ഒരുമിച്ചാണ് താമസം, പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും കളത്തിലിറങ്ങും': ആലപ്പി അഷറഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലില്‍ മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍ എളുപ്പം!

ഗുണങ്ങള്‍ ഉണ്ടെങ്കിലും ഈ പച്ചക്കറികള്‍ അസിഡിറ്റിയുള്ളവര്‍ കഴിക്കരുത്!

ഇത്തരം സ്‌ട്രോക്ക് വന്നാല്‍ അറിയാന്‍ സാധിക്കില്ല; ഉയര്‍ന്ന ബിപി ഉള്ളവര്‍ ശ്രദ്ധിക്കണം

താമര വിത്ത് കഴിച്ചാൽ കിട്ടുന്ന സൂപ്പർഗുണങ്ങൾ

റേഷന്‍ അരി കടകളില്‍ കൊണ്ടുപോയി വിറ്റ് കളയരുതേ, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments