സെക്സിന് കാരണമുണ്ടോ ? ഉണ്ടെങ്കില്‍ എന്ത് ?

സെക്സിന് കാരണമുണ്ടോ ?

Webdunia
ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (14:56 IST)
സെക്സിന് കാരണമുണ്ടോ? വല്ലാത്ത ഒരു ചോദ്യം തന്നെയല്ലെ. സെക്സിന് എന്തെങ്കിലും കാരണം വേണോ എന്ന് മറുചോദ്യമായിരിക്കും ഇതിന് ലഭിക്കുന്ന സാധാരണ മറുപടി. എന്നാല്‍, സെക്സിന് കാരണങ്ങള്‍ പലതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
 
ചിലര്‍ പങ്കാളികളെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രം സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ മറ്റു ചിലര്‍ പ്രതികാര മനോഭാവവുമായാണ് കിടക്കയെ സമീപിക്കുന്നത്! ഇതിലൊന്നും പെടാത്ത ആത്മീയ വാദികള്‍ സെക്സിലൂടെ ഈശ്വരനെ അറിയുകയാണ് ചെയ്യുന്നത്.
 
മനുഷ്യര്‍ സെക്സില്‍ ഏര്‍പ്പെടുന്നതിന് ഏകദേശം 235 കാരണങ്ങളാണ് വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. മനസ്സ് കെടുത്തുന്ന മടുപ്പില്‍ നിന്ന് രക്ഷ നേടാന്‍ സെക്സില്‍ ഏര്‍പ്പെടുന്നവര്‍ മടുപ്പില്‍ നിന്നുണ്ടാവുന്ന തലവേദനയെയും ഫലപ്രദമായി മറികടക്കുന്നു എന്നും ഗവേഷകര്‍ പറയുന്നു.
 
സെക്സില്‍ സ്ത്രീകള്‍ക്കും പുരുഷന്‍‌മാര്‍ക്കും വ്യത്യസ്ത താല്‍‌പര്യമാണെന്നും ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. 17 നും 52 നും ഇടയിലുള്ള 2000 പേരിലാണ് പഠനം നടത്തിയത്. പുരുഷന്‍‌മാര്‍ക്ക് സെക്സ് ഒരു ശാരീരിക ആവശ്യമാണെങ്കില്‍ സ്ത്രീകള്‍ക്ക് അതൊരു വൈകാരിക സംതൃപ്തിയാണിത്.
 
സാധാരണ കാരണങ്ങള്‍ 
 
ആകര്‍ഷണം, ആഹ്ലാദം, വികാരപരമായ ആവശ്യം, പ്രേമം, വൈകാരിക അടുപ്പം, ആവേശം, സാഹസികത, അവസരം, ശാരീരിക ആവശ്യം എന്നിവയാണ് സെക്സില്‍ ഏര്‍പ്പെടാനുള്ള സാധാരണ കാരണങ്ങളായി ഗവേഷക സംഘം പറയുന്നത്.
 
ഒരാളുടെ തികച്ചും സാ‍ധാരണമായ സെക്സ് താല്‍‌പര്യം മറ്റൊരാള്‍ക്ക് ശല്യപ്പെടുത്തുന്ന അനുഭവമായിരിക്കാനും ഇടയുണ്ടെന്ന് ഗവേഷകര്‍ ചൂ‍ണ്ടിക്കാട്ടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

മരുന്നിനൊപ്പം ആവശ്യത്തിന് വെള്ളം കുടിക്കാറുണ്ടോ? ഡോക്ടര്‍മാര്‍ പറയുന്നത് നോക്കാം

ആര്‍ത്തവ വേദന എങ്ങനെ മറികടക്കാം

ആരോഗ്യമുള്ള പുരുഷബീജം: ചലനശേഷി വര്‍ദ്ധിപ്പിക്കാനും ബീജത്തിന്റെ എണ്ണം കൂട്ടാനും ചില സ്വാഭാവിക വഴികള്‍

തലേന്നത്തെ മീൻകറിക്ക് രുചി കൂടാനുള്ള കാരണമെന്ത്?

പകര്‍ച്ചവ്യാധിപോലെ പടരുകയാണ് ഈ വിറ്റാമിന്റെ കുറവ്

അടുത്ത ലേഖനം