Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപകടം ഉണ്ടാവുന്നത്?

അപകടം ഉണ്ടാവുന്നത്?
എന്താണ് അപകടം? നാശനഷ്ടങ്ങളോ പരിക്കോ ഉണ്ടാക്കുന്ന അപ്രതീക്ഷിതവും ആസൂത്രിതമല്ലാത്തതുമായ ഒരു സംഭവം എന്നതിനെ നിര്‍വ്വചിക്കാം.

അപകടം മൂലമാണ് ലോകത്തില്‍ അഞ്ചിലൊന്ന് ആളുകള്‍ മരിക്കുന്നത്. അതുകൊണ്ടിതിനെ മരണകാരണമായ പകരാത്ത രോഗാവസ്ഥ എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അപകടങ്ങളെ ഇന്ന് വെറും യാദൃശ്ഛികതയായി കാണുന്നില്ല. ആധുനിക സാങ്കേതിക വിദ്യയ്ക്ക് നാം കൊടുക്കുന്ന വില (അനിവാര്യമായ ദുരന്തം) അതാണ് അപകടങ്ങള്‍.

കുട്ടികള്‍ അപകടങ്ങളുടെ ഇരകള്‍

ഇന്നത്തെ ഹൈ-ടെക് ലോകത്തില്‍ റോഡിലും വീട്ടിലും സ്കൂളിലുമെല്ലാം കുട്ടികള്‍ക്കായി അപകടം പതിയിരിക്കുന്നു. റോഡപകടങ്ങളിലാണ് ഏറ്റവുമധികം കുട്ടികള്‍ മരിക്കുന്നത്. കളിക്കിടയില്‍ സംഭവിക്കുന്ന മരണമാണ് രണ്ടാം സ്ഥാനത്ത്.

എന്തുകൊണ്ട് കുട്ടികള്‍?

മുതിര്‍ന്നവരെക്കാള്‍ ശാരീരിക മാനസിക പക്വത കുഞ്ഞുങ്ങളില്‍ കുറവാണെന്നതു തന്നെയാണ് പ്രധാന കാരണം. പ്രായോഗിക ബുദ്ധിയും ഇവരില്‍ കുറവാണ്.

പത്തുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ സ്വാഭാവമായ കുട്ടിത്തവും, കുസൃതിയും റോഡിനെക്കുറിച്ചുള്ള അജ്ഞതയുമാണ് പലപ്പോഴും അപകടം ക്ഷണിച്ചു വരുത്തുന്നത്. മുതിര്‍ന്ന കുട്ടികള്‍ വാഹനങ്ങളുടെ ഗതിയും ട്രാഫിക് നിര്‍ദേശങ്ങളും അനുസരിച്ച് റോഡ് മുറിച്ച് കടക്കുമ്പോള്‍ ഇക്കൂട്ടര്‍ അലസമായി മറ്റൊന്നിനും പ്രാധാന്യം നല്‍കാതെയാവും റോഡ് മുറിച്ച് കടക്കുക.

മുതിര്‍ന്നവരെ അപേക്ഷിച്ച് തിരക്കുള്ള നിരത്തുകളിലെ യാത്രകള്‍ കുട്ടികള്‍ക്ക് ഏറെ ക്ളേശകരമാണ്. വാഹനങ്ങളുടെ വേഗതയെ കുറിച്ച് ധാരണയില്ലാത്തതും, റോഡ് നിയമങ്ങളെ കുറിച്ച് അറിവില്ലാത്തതും, സൈക്കിള്‍ യാത്രക്കാരായ കുട്ടികള്‍ക്ക് പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നു.

Share this Story:

Follow Webdunia malayalam