താഴെക്കൊടുക്കുന്ന ചോദ്യങ്ങള്‍ക്ക് ഉണ്ട് - അതെ / അല്ല - ഇല്ല എന്നിങ്ങനെ ഉത്തരങ്ങള്‍ നല്‍കുക:1.
മാംസ പേശികള്‍ക്ക് ബലം കുറഞ്ഞതായി തോന്നുന്നുണ്ടോ ?2.
വേണ്ടത്ര ഉഷാര്‍ തോന്നുന്നില്ലേ ?3.
ലൈംഗികാവേശം കുറവാണോ ?4.
ശരീര വലിപ്പം കുറഞ്ഞെന്നു തോന്നുന്നുണ്ടോ ?5.
ക്രമേണ ദു:ഖിതനും അലസനുമായി മാറിയോ ?6.
ലൈംഗിക ഉദ്ധാരണക്കുറവോ ബലക്കുറവോ ഉണ്ടോ ?7.
കായിക വിനോദങ്ങളില്‍ താത്പര്യം കുറഞ്ഞോ ?8.
ഭക്ഷണം കഴിച്ചാല്‍ ഉടനേ ഉറക്കം വരുമോ ?9.
ജീവിതത്തില്‍ സന്തോഷം കുറഞ്ഞുപോയെന്നു തോന്നുന്നുവോ ?10.
പ്രായം കുറവുള്ള സ്ത്രീകളോട് / പെണ്‍കുട്ടികളോട് അഭിനിവേശം തോന്നുന്നുവോ ?11.
ജോലി ചെയ്യാന്‍ താത്പര്യം ഇല്ലാതായോ ?12.
ഉറങ്ങാന്‍ പ്രയാസം അനുഭവപ്പെടുന്നുവോ ?ഫലമറിയാന്‍ രണ്ടാം പേജ് നോക്കുകനാല്പ്പത് കഴിഞ്ഞാല്‍ പുരുഷന് വിരക്തി
ഇതില്‍ 3, 5, 6, 10 എന്നീ ചോദ്യങ്ങള്‍ക്ക് നിങ്ങളുടെ ഉത്തരം ഉണ്ട് അല്ലെങ്കില്‍ അതെ എന്നാണെങ്കില്‍ പുരുഷ മെനപ്പോസ് അല്‍പമെങ്കിലും നിങ്ങളെ ബാധിച്ചു എന്നനുമാനിക്കാം.
മറ്റു ചോദ്യങ്ങളില്‍ പലതിനും അതെ എന്നാണ് ഉത്തരമെങ്കില്‍ അത് പുരുഷ മെനപ്പോസ് എന്ന അവസ്ഥ കൊണ്ട് മാത്രം ആകണമെന്നില്ല. മൊത്തത്തില്‍ അവയും ഈ അവസ്ഥയുടെ ബഹിര്‍സ്പുരണമാകാം.
ഒരു ഡോക്ടറെ കണ്ട് വിദഗ്ദ്ധോപദേശം തേടി ചികിത്സ ആരംഭിക്കാം.
അല്ലെങ്കില്‍ ലഘു വ്യായാമങ്ങളിലൂടെയും മാനസിക ഉല്‍ക്കര്‍ഷത്തിലൂടെയും ഈ അവസ്ഥയെ സ്വയം നേരിടാം. രണ്ടാമത്തെ വഴിയാണ് അഭികാമ്യം.