അന്നത്തെ സമൂഹത്തെ ഞെട്ടിപ്പിച്ച മറ്റൊരു ആശയം കൂടി ഫ്രോയിഡ് അവതരിപ്പിക്കുകയുണ്ടായി - മനുഷ്യന്‍റെമാനസിക വ്യാപാരങ്ങളുടെ ഉറവിടം പ്രാഥമികമായി അവന്‍റെ ലൈംഗികതയാണെന്നും മാതാപിതാക്കളോടുള്ള കുട്ടികളുടെ സമീപനത്തിലും പ്രതികരണങ്ങളിലും പോലും ലൈംഗികത കാണാന്‍ കഴിയുമെന്നും അദ്ദേഹം വാദിച്ചു.
മുതിര്‍ന്നവരില്‍ പലരുടെയും മാനസികാസ്വാസ്ഥ്യങ്ങള്‍ക്കിടയില്‍ ചെറുപ്പകാലത്ത് അവര്‍ അടിച്ചമര്‍ത്തിയ ലൈംഗിക വികാരങ്ങള്‍ അദ്ദേഹം കണ്ടെത്തി.മനുഷ്യര്‍ സംസാരിക്കുമ്പോഴോ എഴുതുമ്പോഴോ മറ്റു പ്രവൃത്തികള്‍ ചെയ്യുമ്പോഴോ വന്നുപോകുന്ന പിഴവുകള്‍, ഓര്‍മ്മക്കുറവ് എന്നിവ സാധാരണ നിസ്സാരമായി അവഗണിക്കപ്പെടുകയാണല്ലോ പതിവ്.
എന്നാല്‍ അവയ്ക്കുപോലും അര്‍ത്ഥമുണ്ടെന്നായിരുന്നു ഫ്രോയിഡിന്‍റെ അഭിപ്രായം. അനെകം ഗ്രന്‍റങ്ങളിലൂടെ അദ്ദേഹം തന്‍റെ ആശയങ്ങള്‍ ലോകത്തിന്‍റെ മുമ്പാക അവതരിപ്പിച്ചു.
സാഹിത്യ കൃതികളുടെ പുതിയ വ്യാഖ്യാനത്തിലും മനുഷ്യമനസിന്‍റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന പുതിയ കൃതികളുടെ നിര്‍മ്മാണത്തിനും ഫ്രോയിഡിന്‍റെ മന:ശാസ്ത്രാശയങ്ങള്‍ ഉത്തേജനം നല്‍കിയിട്ടുണ്ട്.
ഫ്രോയിഡിന്‍റെ ചില സിദ്ധന്തങ്ങളെ അന്നത്തെ സമൂഹം മാത്രമല്ല, അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരായിരുന്ന രണ്ടു മന:ശാസ്ത്രജ്ഞര്‍ പോലും എതിര്‍ക്കുകയുണ്ടായി. ഓസ്ട്രിയക്കാരന്‍ തന്നെയായ ആല്‍ഫ്രഡ് അഡ്ലര്‍, സ്വിറ്റ്സര്‍ലന്‍ഡുകാരന്‍ കാള്‍ ഗുസ്താഫ് യുംഗ് എന്നിവരാണിവര്‍. ലൈംഗികതയിലുള്ള ഫ്രോയിഡിന്‍റെ ഊന്നലാണ് കഠിനമായ എതിര്‍പ്പിനു പാത്രമായത്.