Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെക്സിന് കാരണമുണ്ടോ?

സെക്സിന് കാരണമുണ്ടോ?
FILEFILE
വല്ലാത്ത ചോദ്യം തന്നെ. സെക്സിന് എന്തെങ്കിലും കാരണം വേണോ എന്ന് മറുചോദ്യമാവും ഇതിന് ലഭിക്കുന്ന സാധാരണ മറുപടി. എന്നാല്‍, സെക്സിന് കാരണങ്ങള്‍ പലതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ചിലര്‍ പങ്കാളികളെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രം സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ മറ്റു ചിലര്‍ പ്രതികാര മനോഭാവവുമായാണ് കിടക്കയെ സമീപിക്കുന്നതത്രേ! ഇതിലൊന്നും പെടാത്ത ആത്മീയ വാദികള്‍ സെക്സിലൂടെ ഈശ്വരനെ അറിയുകയാണ് ചെയ്യുന്നത്.

മനുഷ്യര്‍ സെക്സില്‍ ഏര്‍പ്പെടുന്നതിന് ഏകദേശം 235 കാരണങ്ങളാണ് വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. മനസ്സ് കെടുത്തുന്ന മടുപ്പില്‍ നിന്ന് രക്ഷ നേടാന്‍ സെക്സില്‍ ഏര്‍പ്പെടുന്നവര്‍ മടുപ്പില്‍ നിന്നുണ്ടാവുന്ന തലവേദനയെയും ഫലപ്രദമായി മറികടക്കുന്നു എന്നും ഗവേഷകര്‍ പറയുന്നു.

സ്ത്രീ-പുരുഷ താല്‍‌പര്യം വ്യത്യസ്തം

സെക്സില്‍ സ്ത്രീകള്‍ക്കും പുരുഷന്‍‌മാര്‍ക്കും വ്യത്യസ്ത താല്‍‌പര്യമാണെന്നും ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. പുരുഷന്‍‌മാര്‍ക്ക് സെക്സ് ഒരു ശാരീരിക ആവശ്യമാണെങ്കില്‍ സ്ത്രീകള്‍ക്ക് ഒരു വൈകാരിക സംതൃപ്തിയാണിത്.

ടെക്സാസ് സര്‍വകലാശാലയിലെ സിന്‍ഡി മെസ്റ്റണിന്‍റെ നേതൃത്വത്തിലാണ് പഠനം നടന്നത്. 17 നും 52 നും ഇടയിലുള്ള 2000 പേരിലാണ് പഠനം നടത്തിയത്.

സാധാരണ കാരണങ്ങള്‍

ആകര്‍ഷണം, ആഹ്ലാദം, വികാരപരമായ ആവശ്യം, പ്രേമം, വൈകാരിക അടുപ്പം, ആവേശം,സാഹസികത, അവസരം, ശാരീരിക ആവശ്യം എന്നിവയാണ് സെക്സില്‍ ഏര്‍പ്പെടാനുള്ള സാധാരണ കാരണങ്ങളായി ഗവേഷക സംഘം പറയുന്നത്.

ഒരാളുടെ തികച്ചും സാ‍ധാരണമായ സെക്സ് താല്‍‌പര്യം മറ്റൊരാള്‍ക്ക് ശല്യപ്പെടുത്തുന്ന അനുഭവമായിരിക്കാനും ഇടയുണ്ടെന്ന് ഗവേഷകര്‍ ചൂ‍ണ്ടിക്കാട്ടുന്നു.

Share this Story:

Follow Webdunia malayalam